X

മലയാളികളെ സ്‌നേഹിച്ച മഹാമനീഷി

റസാഖ് ഒരുമനയൂര്‍

യുഎഇ പ്രസിഡണ്ട് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍നഹ് യാന്‍ എന്നും മലയാളി സമൂഹത്തോട് ഏറെ ഇഷ്ടം കാത്തുസൂക്ഷിച്ച ഭരണാധികാരിയായിരുന്നു. നഹ്‌യാന്‍ കുടുംബം പൊതുവെ എന്നും മലയാളികളുമായി ഏറെ അടുത്തിടപഴകിയ ചരിത്രമാണുള്ളത്.
മലയാളികളുടെ പ്രവാസത്തോളം തന്നെ ഈ ബന്ധത്തിന് പഴക്കമുണ്ട്. വിശ്വസിക്കുകയും കൂടെ നിറുത്തുകയും ചെയ്യുന്നവരില്‍ മലയാളികള്‍ക്ക് പ്രമുഖസ്ഥാനം നല്‍കിയിരുന്നു. അതുകൊണ്ടുതന്നെ പ്രസിഡണ്ടിന്റെ കൊട്ടാരം മുതല്‍ കിടപ്പുമുറി വരെ മലയാളികളുടെ സാന്നിധ്യമുണ്ടായിരുന്നു.

തങ്ങളുടെ വിശ്വസ്ഥരായി നിരവധി മലയാളികളെ നഹ് യാന്‍ കുടുംബം എക്കാലവും ഒപ്പം നിറുത്തിയിട്ടുണ്ട്. അവര്‍ക്കെല്ലാം ആവോളം സ്‌നേഹവും ആവശ്യമായ സൗകര്യങ്ങളും ചെയ്തുകൊടുക്കുന്നതില്‍ ശൈഖ് ഖലീഫ പ്രത്യേകം ശ്രദ്ധ ചെലുത്തിയിരുന്നു. പലര്‍ക്കും യുഎഇ പൗരത്വവും സര്‍വ്വ സൗകര്യങ്ങളും നല്‍കിയാണ് മലയാളികളെ ആദരിച്ചത്. കൂടെ നിന്നവര്‍ക്കുമാത്രമല്ല, അവരുടെ കുടുംബങ്ങള്‍ക്കും യുഎഇ പൗരത്വം നല്‍കിയാണ് ഖലീഫ മലയാളികളോടുള്ള തന്റെ ഇഷ്ടം പങ്കുവെച്ചത്.

ഉത്തരവാദിത്തങ്ങള്‍ കൃത്യതയോടെ നിര്‍വ്വഹിക്കുന്നതില്‍ മലയാളികള്‍ കാണിച്ച ആത്മാര്‍ത്ഥത തന്നെയാണ് ഇതിനുകാരണമെന്നതില്‍ സംശയമില്ല. യുഎഇയിലെ മുഴുവന്‍ മലയാളികള്‍ക്കും എന്നും ഏറെ ഇഷ്ടപ്പെട്ട ഭരണാധികാരിയായിരുന്നു ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍നഹ്‌യാന്‍.

Test User: