X

മലപ്പുറം വീരഗാഥ- കെ.പി നിഷാദ്

പയ്യനാട്: മലപ്പുറം മാജിക്കില്‍ വീണ്ടും കേരളം. ഇത് 11-ാം തവണയാണ് കേരളം സന്തോഷ് ട്രോഫിക്ക് ആതിഥ്യമരുളുന്നത്. ഇതില്‍ മൂന്നാം കിരീടത്തിലാണ് കേരളം മുത്തമിട്ടത്. കേരളത്തില്‍ നടന്ന ബാക്കി എട്ടു ടൂര്‍ണമെന്റുകളിലും അതിഥിയായി വന്നവര്‍ കപ്പുംകൊണ്ടുപോയി. 1974 ല്‍ എറണാംകുളത്ത് നടന്ന കേരളത്തിലെ അഞ്ചാമത്തെ സന്തോഷ് ട്രോഫിയിലാണ് കേരളം തങ്ങളുടെ കന്നികിരീടം നേടുന്നത്. റെയില്‍വേസിനെ 3-2 നാണ് അന്ന് ഫൈനലില്‍ തോല്‍പ്പിച്ചത്. 1993 ല്‍ കൊച്ചിയില്‍ നടന്ന ചാമ്പ്യന്‍ഷിപ്പിലും കപ്പ് പുറത്തേക്ക് പോയില്ല. മഹാരാഷ്ട്രയെ രണ്ടു ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് കേരളം കിരീടം സ്വന്തമാക്കുന്നത്. ശേഷം 1999 തൃശൂരിലും 2006, 2013 വര്‍ഷങ്ങളില്‍ കൊച്ചിയിലും ടൂര്‍ണമെന്റുകള്‍ നടന്നെങ്കിലും കേരളത്തിന് കിരീടം നേടാനായില്ല. 1992 കോയമ്പത്തൂര്‍, 2002 മുംബൈ, 2005 ഡല്‍ഹി, 2018 കൊല്‍ക്കത്ത എന്നീ ടൂര്‍ണമെന്‍ുകളിലാണ് കേരളം പുറത്തുപോയി ചാമ്പ്യന്മാരായത്.

Test User: