X

എംആര്‍ഐ സ്‌കാന്‍ വികസിപ്പിച്ച ശാസ്ത്രജ്ഞന്‍ പീറ്റര്‍ മാന്‍സ്ഫീല്‍ഡ് അന്തരിച്ചു

എംആര്‍ഐ സ്‌കാന്‍ വികസിപ്പിക്കുന്നതില്‍ മുഖ്യ പങ്ക് വഹിച്ചതിന് നൊബേല്‍ സമ്മാനം നേടിയ പീറ്റര്‍ മാന്‍സ്ഫീല്‍ഡ് അന്തരിച്ചു. 83 വയസ്സായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ലണ്ടനിലെ സ്വകാര്യ ആസ്പത്രിയിലായിരുന്നു അന്ത്യം. ആധുനിക വൈദ്യശാസ്ത്രത്തിലെ പ്രധാനപ്പെട്ട എംആര്‍ഐ സ്‌കാന്‍ വികസിപ്പിച്ചതിന് പോള്‍ ലോട്ടര്‍ബറിനൊപ്പം 2003ലാണ് വൈദ്യശാസ്ത്ര നൊബേല്‍ പീറ്ററിനെ തേടിയെത്തിയത്.

സ്‌കൂള്‍ പരീക്ഷ പാസാകാത്തതിനെത്തുടര്‍ന്ന് അച്ചടിശാലയില്‍ സഹായിയായി ജോലി ചെയ്ത അദ്ദേഹം പിന്നീട് വിദ്യാഭ്യാസം നേടി നോട്ടിംഹാം സര്‍വകലാശാലയിലെ ഗവേഷകനാവുകയായിരുന്നു. ശരീരം കീറി മുറിക്കാതെയും എക്‌സ്‌റേ ഇല്ലാതെയും ഡോക്ടര്‍മാര്‍ക്ക് രോഗിയുടെ ആന്തരികാവയവങ്ങളുടെ അവസ്ഥ മനസ്സിലാക്കാന്‍ സഹായിച്ച സാങ്കേതിക വിദ്യയാണ് എംആര്‍ഐ (മാഗ്നറ്റിക് റെസണന്‍സ് ഇമേജിങ്). 1970ലാണ് മാന്‍സ്ഫീല്‍ഡും സംഘവും എംആര്‍ഐ സ്‌കാന്‍ വികസിപ്പിച്ചത്.

chandrika: