X

36 ഇഞ്ചിലെ നെഞ്ചിടിപ്പ്

 

ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഇടമുഴക്കമായി കോണ്‍ഗ്രസ് തിരിച്ചുവരവ്. ഹിന്ദി ഹൃദയ ഭൂമിയില്‍ മൂന്ന് സംസ്ഥാനങ്ങളില്‍ ഭരണമുറപ്പിച്ചാണ് കോണ്‍ഗ്രസിന്റെ ഉയര്‍ത്തെഴുന്നേല്‍പ്. രാഹുല്‍ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് ലഭിച്ച സ്വീകാര്യതയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രചാരങ്ങള്‍ക്കേറ്റ കനത്ത തിരിച്ചടിയുമാണ് തെരഞ്ഞെടുപ്പ് ഫലം. നെഹ്‌റു കുടുംബത്തെയും രാഹുല്‍ ഗാന്ധിയെയും വ്യക്തിപരമായി ആക്ഷേപി്ക്കുകയും ചെയ്യുന്ന തെരഞ്ഞെടുപ്പ് വേലകള്‍ക്ക് ജനങ്ങള്‍ പുഛത്തോടെ തള്ളിയിരിക്കുന്നു.

ഇതോടെ വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സ് നയിക്കുന്ന പ്രതിപക്ഷ നിര കൂടുതല്‍ ശക്തമാവുമെന്ന് ഉറപ്പായി. മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തീസ്ഗഢിലും കോണ്‍ഗ്രസ് ഭരണം ഉറപ്പിച്ച മട്ടാണ്. മധ്യപ്രദേശില്‍ ബിഎസ്പി കോണ്‍ഗ്രസിന് പിന്തുണ അറിയിച്ചു രംഗത്തു വന്നിട്ടുണ്ട്.

രാജസ്ഥാനില്‍ 90 സീറ്റില്‍ 57ലും കോണ്‍ഗ്രസ് മുന്നില്‍, 15 വര്‍ഷം ഭരിച്ച ബിജെപിക്ക് കനത്ത തിരിച്ചടിയാണ്. തെലങ്കാന നിലനിര്‍ത്തി ടിആര്‍എസ്, കേവലഭൂരിപക്ഷം ഉറപ്പിച്ചു. മിസോറമില്‍ എംഎന്‍എഫിനാണ് നേട്ടം. അതേസമയം മിസോറം പത്തുവര്‍ഷം ഭരിച്ച കോണ്‍ഗ്രസിന് കാര്യമായ നേട്ടമുണ്ടാക്കാനായില്ല. എംഎന്‍എഫിന് ലീഡ്‌നിലയില്‍ കേവലഭൂരിപക്ഷം കടന്നതോടെ ഒറ്റയ്ക്ക് അധികാരത്തിലേക്ക് വരുന്ന സാഹചര്യമാണുള്ളത്.

chandrika: