X

ഖാദിയെ ജനകീയമാക്കാൻ ആഹ്വാനം ; മലപ്പുറത്ത് ബക്രീദ് ഖാദി മേള തുടങ്ങി

ബലിപെരുന്നാളിനോടനുബന്ധിച്ച് കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ്  മലപ്പുറത്ത്  സംഘടിപ്പിക്കുന്ന ബക്രീദ് ഖാദി മേളയുടെ ജില്ലാതല ഉദ്ഘാടനം കായിക- ന്യൂനപക്ഷക്ഷേമ വകുപ്പ് വി. അബ്ദുറഹിമാന്‍ നിര്‍വഹിച്ചു.ചുരുങ്ങിയത് മൂന്നും നാലും കൂട്ടം വസ്ത്രങ്ങളുപയോഗിക്കുന്ന നാം ദേശീയതയുടെ പ്രതീകമായ ഖാദി വസ്ത്രം ഒരു കൂട്ടമെങ്കിലും വാങ്ങി ഉപയോഗിക്കണമെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ മന്ത്രി അഭ്യര്‍ത്ഥിച്ചു. സ്ത്രീകള്‍ ഉള്‍പ്പടെ നിരവധി നെയ്ത്തു തൊഴിലാളികളുടെ ഉപജീവനം കൂടിയായ ഖാദിയെ പ്രോത്സാഹിപ്പിക്കാന്‍ ഓരോരുത്തരും മുന്നോട്ടു വരണമെന്നും അദ്ദേഹം പറഞ്ഞു.

പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ആദ്യ വില്പന നിര്‍വഹിച്ചു.ഖാദിയെ ജനകീയമാക്കുന്നതില്‍ സംസ്ഥാന സര്‍ക്കാറും ഖാദി ഗ്രാമ വ്യവസായ ബോര്‍ഡും സ്വീകരിക്കുന്ന നടപടികളെ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അഭിനന്ദിച്ചു. പെരുന്നാള്‍ ദിനങ്ങളില്‍ ഒരു ദിവസം ഖാദി വസ്ത്രം ഉപയോഗിക്കണമെന്നു തങ്ങള്‍ അഭ്യര്‍ത്ഥിച്ചു.ആദ്യവില്പന നിര്‍വഹിച്ച തങ്ങളില്‍ നിന്ന് മന്ത്രി വി. അബ്ദുറഹിമാന്‍, ആഭരണത്തൊഴിലാളി യൂണിയന്‍ ജില്ലാ സെക്രട്ടറി ഗണേഷന്‍ കെ.എം എന്നിവര്‍ വസ്ത്രങ്ങള്‍ ഏറ്റുവാങ്ങി.

മലപ്പുറം കോട്ടപ്പടി നഗരസഭാ ബസ്റ്റാന്റില്‍ ഖാദി ഗ്രാമസൗഭാഗ്യയോട് ചേര്‍ന്ന് സംഘടിപ്പിച്ച ചടങ്ങില്‍ പി. ഉബൈദുള്ള എം.എല്‍.എ അധ്യക്ഷനായി. ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി. ജയരാജന്‍ മുഖ്യപ്രഭാഷണം നിര്‍വഹിച്ചു.ഖാദി ബോര്‍ഡ് അംഗവും മുന്‍ എം.പിയുമായ എസ്. ശിവരാമന്‍, നഗരസഭാ ചെയര്‍മാന്‍ മുജീബ് കാടേരി, വാര്‍ഡ് കൗണ്‍സിലര്‍ പി. സുരേഷ് മാസ്റ്റര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ. മുഹമ്മദ്, മഅ്ദിന്‍ അക്കാദമി സ്‌പെഷ്യല്‍ കോര്‍ഡിനേറ്റര്‍ അനീര്‍, ഡെപ്യൂട്ടി ഡയറക്ടര്‍ പി.എസ് ശിവദാസൻ, പ്രോജക്ട് ഓഫീസർ സത്യ നിർമ്മല തുടങ്ങിയവർ സംസാരിച്ചു.

ജൂൺ 27 വരെയുള്ള ബക്രീദ് ഖാദി മേളയിൽ 30 ശതമാനം വരെ സർക്കാർ റിബേറ്റിൽ ഖാദി ലഭിക്കും.

webdesk15: