X
    Categories: indiaNews

പ്രധാനമന്ത്രി മോദി പാര്‍ലമെന്റിന് മുന്നില്‍ മാധ്യമങ്ങളോട് സംസാരിക്കുന്നു

ന്യൂഡല്‍ഹി: വര്‍ഷകാല സഭാസമ്മേളനം ആരംഭിക്കുന്നതിന് മുന്നോടിയായി പാര്‍ലമെന്റിന് മുന്നില്‍ മാധ്യമങ്ങളോടുള്ള അഭിസംബോധന നിര്‍വ്വഹിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി, വെല്ലുവിളികള്‍ നിറഞ്ഞ അഭൂതപൂര്‍വമായ സമയത്താണ് സെഷന്‍ ചേരുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. കൊറോണയും ദൗത്യവുമുള്ള കാലത്ത് എംപിമാര്‍ തങ്ങളുടെ ദൗത്യ പാത തെരഞ്ഞെടുത്തതില്‍ ഞാന്‍ അവരെ അഭിനന്ദിക്കുകയും അവര്‍ക്ക് നന്ദി അറിയിക്കുകയും ചെയ്യുന്നു. ഇത്തവണ പാര്‍ലമെന്റിന്റെ ഇരു സമ്മേളനങ്ങളും വ്യത്യസ്തമായ സമയങ്ങളിലാവും ആരംഭിക്കുന്നു. ശനിയാഴ്ച-ഞായര്‍ ദിവസങ്ങളിലും ഇത് നടക്കും. എല്ലാ എംപിമാരും ഇത് അംഗീകരിച്ചു പ്രധാനമന്ത്രി മോദി കൂട്ടിച്ചേര്‍ത്തു.

പാർലമെന്റ് ചരിത്രത്തില്‍ ഇതുവരെ കാണാത്ത വർഷകാല സമ്മേളനമാണ് ഇത്തവണത്തേത്. ഒക്ടോബര്‍ 1 വരെ നീളുന്ന 18 നാളത്തെ സെക്ഷനില്‍ രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി, ചൈനീസ് പ്രകോപനം, കോവിഡ് പ്രതിസന്ധി, ജിഡിപി തകര്‍ച്ച തുടങ്ങിയ ചര്‍ച്ചയാവും. കോവിഡ് നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിച്ചാണ് 18 ദിവസം ഇരു സഭകളും സമ്മേളിക്കുക. വര്‍ഷകാല പാര്‍ലമെന്റ് സെഷനില്‍ 65 വയസിനു മുകളില്‍ പ്രായമുള്ള എംപിമാര്‍ പങ്കെടുക്കാന്‍ സാധ്യതയില്ലെന്ന് റിപ്പോര്‍ട്ട്. കോവിഡിന് പിന്നാലെ മൂന്നാം തവണയും ആസ്പത്രിയില്‍ അഡ്മിറ്റായ ആഭ്യന്തര മന്ത്രി അമിത് ഷാ, ചികിത്സക്കായി വിദേശത്തേക്ക് പോയ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി തുടങ്ങിയവരും സെക്ഷനില്‍ ഹാജരാവില്ല.

chandrika: