X

രണ്ടായിരം കരിങ്കോഴികളെ ഓര്‍ഡര്‍ ചെയ്ത് ധോണി; ഇയാള്‍ക്ക് ഇത്ര വലിയ കോഴിഫാമുണ്ടോ എന്ന് ആരാധകര്‍

റാഞ്ചി: കളത്തിനകത്തെ മഹേന്ദ്ര സിങ് ധോണിയെ മാത്രമേ ആരാധകര്‍ക്ക് പരിചയമുള്ളൂ. എന്നാലിതാ മൈതാനത്തിന് പുറത്തെ തന്റെ മറ്റൊരു ‘മുഖം’ പുറത്തെടുത്തിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ നായകന്‍. മറ്റൊന്നുമല്ല, നല്ലൊരു കോഴി കര്‍ഷകനാണ് ധോണി.

മധ്യപ്രദേശില്‍ നിന്ന് കേദാര്‍നാഥ് കരിങ്കോഴികളെ ഓര്‍ഡര്‍ ചെയ്തതോടെയാണ് ധോണിയിലെ കര്‍ഷകനെ പുറംലോകമറിഞ്ഞത്. പത്തും ഇരുപതുമല്ല, രണ്ടായിരം കോഴികളെയാണ് ധോണി റാഞ്ചിയിലെ തന്റെ ഫാമിലേക്ക് ഉടന്‍ എത്തിക്കുന്നത്. മധ്യപ്രദേശിലെ ഝാബുവ ജില്ലയിലെ ഗോത്ര മേഖലയില്‍ നിന്നാണ് കരിങ്കോഴികള്‍ എത്തുന്നത്.

ആദിവാസി കര്‍ഷകന്‍ വിനോദ് മെന്‍ഡയ്ക്കാണ് ഓര്‍ഡര്‍ ലഭിച്ചിട്ടുള്ളത്. ഡിസംബര്‍ 15ന് അകം കോഴികളെ കൈമാറും. ജിഐ ടാഗുള്ള ഇറച്ചിയാണ് കേദാര്‍നാഥ് ചിക്കന്റേത്. കൊളസ്‌ട്രോള്‍ ഫ്രീ കൂടിയാണിവ.

ധോണിയുമായി ബന്ധപ്പെട്ട വാര്‍ത്തയില്‍ രസകരമായ കമന്റുകളാണ് ആരാധകര്‍ പോസ്റ്റ് ചെയ്യുന്നത്. കുറച്ചു ഡക്ക് (പൂജ്യം) കൂടി വാങ്ങാമായിരുന്നു എന്ന് ഒരാള്‍ അഭിപ്രായപ്പെട്ടപ്പോള്‍ ഇത്രയും വലിയ ഫാമൊക്കെ ഉണ്ടോ എന്നായിരുന്നു മറ്റൊരാളുടെ ചോദ്യം.

Test User: