X

മത്സ്യങ്ങളില്‍ മായം കണ്ടെത്തിയാല്‍ കടുത്ത പിഴ; ആവര്‍ത്തിച്ചാല്‍ കുടുങ്ങും

മത്സ്യങ്ങളില്‍ വിഷവസ്തുക്കളോ രാസപദാര്‍ഥങ്ങളോ കലര്‍ത്തിയതായി കണ്ടെത്തിയാല്‍ ഇനി വില്‍പനക്കാരന്‍ കുടുങ്ങും. മത്സ്യ വില്‍പനയുമായി ബന്ധപ്പെട്ട തട്ടിപ്പുകളും ചൂഷണങ്ങളും ക്രിമിനല്‍ കുറ്റമാകുന്ന 2020ലെ കേരള മത്സ്യലേലവും വിപണനവും ഗുണനിലവാര പരിപാലനവും ഓര്‍ഡിനന്‍സ് പ്രാബല്യത്തിലായതോടെയാണ് ശിക്ഷ ശക്തമായത്. മീനിന്റെ ഗുണനിലവാരം ഉറപ്പാക്കാനും മായം ചേര്‍ക്കുന്നവര്‍ക്കെതിരേ ശക്തമായ നിയമനടപടി സ്വീകരിക്കുന്നതുമായ നിയമ വ്യവസ്ഥ പ്രാബല്യത്തിലായത്.

ഇനി മത്സ്യങ്ങളില്‍ വിഷം കലര്‍ത്തുന്നത് കണ്ടെത്തിയാല്‍ 10,000 രൂപയാണ് പിഴ. രണ്ടാമതും ആവര്‍ത്തിച്ചാല്‍ പിഴ 25,000 രൂപയാകും. വീണ്ടും ആവര്‍ത്തിച്ചാല്‍ ഓരോ തവണയും ഒരുലക്ഷം രൂപ പിഴ അടയ്ക്കണമെന്നാണ് നിയമം. കുറ്റകൃത്യത്തിന്റെ തോത് അനുസരിച്ച് ഒരു വര്‍ഷം വരെ ജയില്‍ ശിക്ഷയ്ക്കും 3 ലക്ഷം രൂപ പിഴക്കും സാധ്യതയുണ്ട്.

ഇടനിലക്കാരെ ഒഴിവാക്കി മീന്‍ലേലം കൂടുതല്‍ സുതാര്യമാക്കുന്നതും നിയമത്തിലുണ്ട്. ചൂഷണം ഒഴിവാക്കുക, തൊഴിലാളിക്ക് ന്യായവില ഉറപ്പാക്കുക, മീനിന്റെ ഗുണനിലവാരം ഉറപ്പാക്കുക എന്നിവയാണ് ലക്ഷ്യം. നിയമം വരുന്നതോടെ ലേലത്തില്‍ ആദ്യ അവകാശം മത്സ്യത്തൊഴിലാളികള്‍ക്കാകും.

 

 

chandrika: