മധ്യപ്രദേശിലെ കുനോ നാഷനൽ പാർക്കിൽ ഒരു ആൺചീറ്റപ്പുലി ചത്തു. ഇതോടുകൂടി നാലുമാസത്തിനിടെ ചത്ത ചീറ്റകളുടെ എണ്ണം ഏഴായി.മാർച്ച് 27ന് സാഷ എന്നു പേരായ പെൺ ചീറ്റ വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് ചത്തു. ഏപ്രിൽ 23ന് ഹൃദയസംബന്ധമായ പ്രശ്നത്തെ തുടർന്ന് ഉദയ് എന്ന ചീറ്റയും ചത്തിരുന്നു. മേയ് 9ന് ദക്ഷ എന്ന പെൺചീറ്റയും ചത്തു.കാലാവസ്ഥ പ്രശ്നവും നിർജലികരണവും മൂലം മേയ് 25ന് രണ്ട് ചീറ്റകുഞ്ഞുങ്ങള്‍ ചത്തിരുന്നു.ചീറ്റകളുടെ മരണത്തില്‍ അസ്വാഭാവികത ഇല്ലെന്നാണ് പറയുന്നത്. 90 ശതമാനവും പോഷകാഹാര കുറവാണ് കാരണം എന്ന് നാഷണൽ പാർക്ക് അധികൃതരും വ്യക്തമാക്കുന്നു. വളരെ വിപുലമായ പ്രചാരണത്തോടുകൂടിയാണ് ചീറ്റകളെ കൊണ്ടുവന്ന പദ്ധതി കേന്ദ്രം അവതരിപ്പിച്ചത്. ആ ഒരാവേശം ചീറ്റകളെ സംരക്ഷിക്കുന്ന കാര്യത്തിൽ ഇല്ലെന്നാണ് മൃഗ സ്നേഹികളുടെ പരാതി