X
    Categories: indiaNews

ദമ്പതികളെ യുവതിയുടെ വീട്ടുകാർ കൊലപ്പെടുത്തി മൃതദേഹങ്ങൾ മുതലകൾ നിറഞ്ഞ നദിയിൽ ഉപേക്ഷിച്ചു

മധ്യപ്രദേശിൽ ദുരഭിമാനക്കൊലയെന്ന് സംശയിക്കുന്ന കേസിൽ 18 കാരിയായ യുവതിയെയും 21 കാരനായ കാമുകനെയും വെടിവച്ചു കൊന്ന് ശവശരീരങ്ങൾ കല്ലുകളിൽ കെട്ടി മുതലകൾ നിറഞ്ഞ നദിയിൽ എറിഞ്ഞു.മൊറേന ജില്ലയിലെ രത്തൻബസായ് ഗ്രാമത്തിൽ ശിവാനി തോമർ, രാധേശ്യാം തോമർ എന്നിവരെ അവരുടെ കുടുംബം കൊലപ്പെടുത്തിയെന്നാണ് ആരോപണം. അയൽ ഗ്രാമമായ ബാലുപുരയിൽ നിന്നുള്ള രാധശ്യാമുമായുള്ള ശിവാനിയുടെ ബന്ധത്തെ കുടുംബം ശക്തമായി എതിർത്തിരുന്നതായി പോലീസ് പറഞ്ഞു.

ദിവസങ്ങളായി മകനെയും യുവതിയെയും കാണാതായെന്നും കൊല്ലപ്പെട്ടതായി സംശയിക്കുന്നതായും രാധേഷ്യാമിന്റെ പിതാവ് പോലീസിൽ പരാതി നൽകിയതിനെ തുടർന്നാണ് കൊലപാതക വിവരം പുറത്തറിയുന്നത്. തുടർന്ന് യുവതിയുടെ പിതാവിനെയും ബന്ധുക്കളെയും പോലീസ് ചോദ്യം ചെയ്തു. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ ഇവർ കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു.ജൂൺ 3 ന് ശിവാനിയെയും രാധേശ്യാമിനെയും വെടിവെച്ച് കൊലപ്പെടുത്തുകയും മൃതദേഹങ്ങൾ കല്ലുകളിൽ കെട്ടി ചമ്പൽ നദിയിൽ തള്ളുകയും ചെയ്തതായി യുവതിയുടെ കുടുംബം പോലീസിനോട് പറഞ്ഞു.ചമ്പൽ ഘരിയൽ വന്യജീവി സങ്കേതത്തിലെ നദിയിൽ 2000-ലധികം ചീങ്കണ്ണികളും 500 ശുദ്ധജല മുതലകളും ഉണ്ട്.

webdesk15: