ന്യൂഡല്‍ഹി: ബി.ജെ.പി പാര്‍ലമെന്ററി ബോര്‍ഡ് പുനഃസംഘടിപ്പിച്ചു. കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി, മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ എന്നിവരെ ഒഴിവാക്കിയാണ് ബോര്‍ഡ് പുനഃസംഘടിപ്പിച്ചത്. അതേസമയം, കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പയെ ബോര്‍ഡില്‍ ഉള്‍പ്പെടുത്തി. നിരവധി പുതുമുഖങ്ങള്‍ക്കാണ് ഇത്തവണ അവസരം നല്‍കിയിരിക്കുന്നത്. സുധാ യാദവ്, സത്യനാരായണ ജതിയ, സര്‍ബാനന്ദ സോനോവാള്‍, കെ.ലക്ഷ്മണ്‍, ഇഖ്ബാല്‍ സിങ് ലാല്‍പുര എന്നിവരാണ് പുതുമുഖങ്ങള്‍.
പാര്‍ലമെന്ററി ബോര്‍ഡിനൊപ്പം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റിയും പുനഃസംഘടിപ്പിച്ചു. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, ഭൂപേന്ദ്രയാദവ് തുടങ്ങിയവരെ ഉള്‍പ്പെടുത്തിയാണ് തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിച്ചത്.
- 2 years ago
Chandrika Web