X

സിനിമാ റിവ്യൂ ബോംബിങ്; കർശന നടപടിയെടുക്കാൻ ഹൈക്കോടതി നിർദേശം

റിവ്യൂ ബോംബിങ്ങില്‍ കര്‍ശന നടപടിയെടുക്കാന്‍ ഹൈക്കോടതിയുടെ നിര്‍ദേശം. അജ്ഞാത സിനിമാ റിവ്യൂവില്‍ നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന പൊലീസ് മേധാവിക്ക് കോടതി നിര്‍ദേശം നല്‍കി. അറിവും വെളിച്ചവും നല്‍കാനാവണം സിനിമാ റിവ്യൂ എന്നും സിനിമയെ തകര്‍ക്കുന്നതും ഭീഷണിപ്പെടുത്തുതും ആകരുതെന്നും കോടതി നിരീക്ഷിച്ചു.

ഇക്കാര്യം മനസില്‍ വച്ചാകണം പൊലീസ് നടപടിയെന്നാണ് ഹൈക്കോടതിയുടെ നിര്‍ദേശം. റിവ്യൂ ബോംബിങ് നിയന്ത്രണ വിധേയമാണെന്ന് അമികസ് ക്യൂറി മറുപടി പറഞ്ഞു.

നെഗറ്റീവ് റിവ്യു എഴുതി സിനിമയെ മോശമായി ചിത്രീകരിക്കാന്‍ ശ്രമിച്ചു എന്ന പരാതിയില്‍ ‘റാഹേല്‍ മകന്‍ കോര’ എന്ന സിനിമയുടെ സംവിധായകന്‍ ഉബൈനിയുടെ പരാതിയിലാണ് ആദ്യ കേസ്. റിലീസ് ദിനത്തില്‍ തിയേറ്റര്‍ കേന്ദ്രീകരിച്ചുള്ള നെഗറ്റീവ് റിവ്യൂ നിയന്ത്രിക്കണമെന്ന ഹര്‍ജി കോടതി പരിഗണിച്ചിരുന്നു.

ഫോണ്‍ കയ്യിലുള്ളവര്‍ക്ക് എന്തും ആകാമെന്ന അവസ്ഥയാണുള്ളതെന്നും ബ്ലാക്‌മെയിലിംഗ് നടത്തുന്ന വ്‌ളോഗര്‍മാര്‍ മാത്രമാണ് കോടതി ഉത്തരവിനെ ഭയപ്പെടേണ്ടതെന്നും ഹൈക്കോടതി നേരത്തെ വ്യക്തമാക്കിയതാണ്. റിവ്യൂ നിയന്ത്രിക്കാന്‍ പ്രത്യേക പ്രോട്ടോകോള്‍ ഇല്ലെന്ന് സംസ്ഥാന പൊലീസ് മേധാവി അറിയിച്ചിരുന്നു.

webdesk13: