X

റേഷന്‍ കടകള്‍ സ്വന്തക്കാര്‍ക്ക് നല്‍കാന്‍ നീക്കം

കോഴിക്കോട്: സംസ്ഥാനത്ത് പൊതു വിതരണ രംഗത്ത് പ്രവര്‍ത്തിക്കുന്ന റീട്ടയില്‍ റേഷന്‍ കടകള്‍ സ്വന്തക്കാര്‍ക്ക് നല്‍കാന്‍ ഇടതുമുന്നണി സര്‍ക്കാര്‍ ഗൂഡ നീക്കം നടത്തുന്നതായി വ്യാപകമായ ആക്ഷേപം. റേഷന്‍ ലൈസന്‍സികള്‍ മരണപെട്ടു പോയതും, രാജിവെച്ചതും, രാജി സമര്‍പ്പിക്കാതെ ഉപേക്ഷിക്കപെട്ട് 25 വര്‍ഷത്തിലധികമായി കടകളിലെ സെയില്‍സുന്മാന്‍മാരും, അടുത്ത അവകാശികളും നടത്തിവരുന്നതുമായ പല റേഷന്‍ കടകളും പുതുതായി അനുവദിക്കുന്ന കടകള്‍ എന്ന പരിവേഷം നല്‍കിയാണ് ഭക്ഷ്യവകുപ്പ് സ്ഥിരം ലൈസന്‍സികളേ നിയമിക്കാന്‍ ഒരുങ്ങുന്നത്.

ഈ നീക്കത്തിന്റെ പരിണതഫലമായി ഈ കടകളില്‍ 25 വര്‍ഷത്തിലധികകാലം സ്വന്തം സ്ഥാപനങ്ങളെന്ന മികവോടെ പ്രവര്‍ത്തിച്ചുവന്നവര്‍ പോലും വഴിയാധാരമായി മാറുമെന്ന് അഭിപ്രായമുയരുന്നു. ഇത്തരത്തില്‍ കടകള്‍ നടത്തി പോരുന്നതിന് ബാങ്ക്, മറ്റു ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന് ലോണുകള്‍ എടുത്തു സാംമ്പത്തിക അടിത്തറകള്‍ കണ്ടെത്തിയാണ് പലരും കടകള്‍ നടത്തിവരുന്നത്. ഇത്തരത്തില്‍ ജോലി ചെയ്തുവരുന്ന ജീവനക്കാര്‍ മറ്റൊരു തൊഴില്‍ തേടി പോകുവാന്‍ പോലും കഴിയാത്തവരുമാണ്. ഇത് മൂലം ഒരു റേഷന്‍കടയെ ആശ്രയിച്ചുകൊണ്ട് മിനിമം രണ്ട് ജീവനക്കാര്‍ക്ക് വീതം ജോലി നഷ്ടപെടുന്നതാണ്. സംസ്ഥാനത്ത് 2000 കടകളില്‍ നിന്ന് 4000 കുടുംബങ്ങളുടെ ജീവിത മാര്‍ക്ഷങ്ങളാണ് ഇത് മൂലം ഇരുളടയുന്നത്.സെയില്‍സുന്മാന്‍മാരുടെ അവകാശങ്ങള്‍ സംരക്ഷണത്തിനു വേണ്ടി മാത്രം റേഷന്‍ വ്യാപാര മേഖലകളില്‍ പുതിയ ട്രേഡ് യൂണിയനുകള്‍ രൂപം കൊണ്ടിട്ടുണ്ടെങ്കിലും ഇവരെയൊക്കെ അവഗണിച്ചു കൊണ്ടാണ് ഭക്ഷ്യവകുപ്പ് പുതിയ തീരുമാനങ്ങളുമായി മുന്നോട്ട് പോകുന്നത്.

താല്‍ക്കാലികമായി നടത്തി വരുന്ന റേഷന്‍ കടകളിലെ നിലവിലെ ജീവനക്കാര്‍ക്ക് പ്രസ്തുത കടകള്‍ നല്‍കുന്നതിന്നു് മുന്‍ഗണന നല്‍കുകയും പുതിയ റേഷന്‍ കടകള്‍ അനുവധിക്കുമ്പോള്‍ കോടതി നിര്‍ദ്ദേശിക്കുന്ന സംവരണ തത്വങ്ങള്‍ പാലിച്ചുകൊണ്ട് നിയമനങ്ങള്‍ നടത്തണമെന്നും ഓള്‍ കേരള റേഷന്‍ വ്യാപാരി സംഘടനാ ഭാരവാഹികള്‍ പറയുന്നു.

Test User: