X

വായ്പുണ്ണാണോ; പ്രതിവിധിയുണ്ട്

സാധാരണ കണ്ടുവരുന്ന ആരോഗ്യപ്രശ്നമാണ് വായ്പുണ്ണ് അഥവാ വായയിലെ അള്‍സര്‍. ഭക്ഷണം കഴിക്കാനാകാതെയും സംസാരിക്കാനാകാതെയും വരുമ്പോഴാണ് പലരും വായ്പുണ്ണിനെ ഗൗരവമായെടുക്കുക. ചിലപ്പോള്‍ സംസാരിക്കാന്‍ വരെ കഴിയാത്ത അവസ്ഥയുണ്ട്. ഒരിടവേള കഴിഞ്ഞ് സംസാരിച്ചാല്‍ വേദന കൊണ്ട് കണ്ണീരു വരുന്ന അനുഭവങ്ങള്‍ ഉള്ളവരുമുണ്ട്.

പലരും ഈ കേസിനെ എങ്ങനെ കൈകാര്യം ചെയ്യും എന്നറിയാത്തവരാണ്. വായ്പുണ്ണ് വരുമ്പോള്‍ മാത്രം ഇതേപ്പറ്റി ആലോചിക്കുകയും സുഖപ്പെട്ടു കഴിഞ്ഞാല്‍ അവഗണിക്കുകയും ചെയ്യുകയാണ് മിക്കവാറും പേരുടെ രീതി. എന്നാല്‍ ഇത് എളുപ്പത്തില്‍ ഭേദമാക്കാനുള്ള മാര്‍ഗങ്ങളുണ്ടെന്നതാണ് യാഥാര്‍ഥ്യം.

കാരണങ്ങള്‍

പലരിലും പല കാരണങ്ങളാണുണ്ടാകുക. അതേസമയം, കൂടുതല്‍ പേരിലും മാനസിക സമ്മര്‍ദം പ്രധാന കാരണമാണ്. വൈറ്റമിന്‍ ബി കോംപ്ലക്സ്, യൂറിക് ആസിഡ്, കാല്‍സ്യം മുതലായവയുടെ അപര്യാപ്തത കാരണമായും വായ്പുണ്ണുണ്ടാകും. ബ്രഷിന്റെ അറ്റം വായില്‍ ഏല്‍പ്പിക്കുന്ന പരുക്ക്, ഹാര്‍ഡ് ബ്രഷിന്റെ നാരുകള്‍ കൊണ്ടുണ്ടാകുന്ന മുറിവ് എന്നിവയും വായ്പുണ്ണാകുന്നു.

ഇളംചൂടുവെള്ളത്തില്‍ ഉപ്പിട്ട് വായ നന്നായി കഴുകുന്നത് നല്ലതാണ്. ദിവസം നാലോ അഞ്ചോ പ്രാവശ്യം ഇങ്ങനെ കഴുകണം. മല്ലി നന്നായി പൊടിച്ച് അതിലേക്ക് ശുദ്ധമായ തേന്‍ ചേര്‍ത്ത് മൂന്നോ നാലോ പ്രാവശ്യം വായയിലെ പുണ്ണുള്ള സ്ഥലത്ത് പുരട്ടുക. ഇത് രണ്ടോ മൂന്നോ ദിവസം ചെയ്യണം. ശക്തമായ പുണ്ണുള്ളവര്‍ കൂടുതല്‍ ദിവസം ആവര്‍ത്തിക്കേണ്ടി വരും.

അതേസമയം, ഒരാഴ്ചയിലേറെ നീണ്ടുനില്‍ക്കുന്ന അല്ലെങ്കില്‍ ഇടക്കിടെ വരുന്ന വായ്പുണ്ണ് ആണെങ്കില്‍ ചികിത്സക്ക് വേണ്ടി ഡോക്ടറെ സമീപിക്കണം.

 

web desk 1: