X

ആകാശ് തില്ലങ്കേരിക്ക് ലൈസൻസ് ഇല്ലെന്ന് മോട്ടോർ വാഹന വകുപ്പ്

ശുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിക്ക് ലൈസന്‍സ് ഇല്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ്. കണ്ണൂര്‍ എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ വയനാട് എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒക്ക് റിപ്പോര്‍ട്ട് നല്‍കി. ആകാശിന്റെ നിയമവിരുദ്ധ യാത്രയില്‍ കര്‍ശന നടപടിയെടുക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു

മോട്ടോര്‍ വാഹനനിയമം ലംഘിച്ചുള്ള ആകാശ് തില്ലങ്കേരിയുടെ യാത്രയില്‍ സ്വമേധയാ കേസെടുക്കുമെന്ന് ഹൈക്കോടതി അറിയിച്ചിരുന്നു. പൊതുസ്ഥലത്ത് നിയമം ലംഘിച്ചത് ക്രിമിനല്‍ കേസിലെ പ്രതിയാണെന്നും ഹൈക്കോടതി വിമര്‍ശിച്ചു. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഒരാളാണ് വാഹനം ഓടിച്ച് നിയമലംഘനം നടത്തുന്നതെന്നന് ഡിവിഷന്‍ ബെഞ്ച് വിമര്‍ശിച്ചിരുന്നു. പൊതുസ്ഥലത്ത് ഉണ്ടാകാന്‍ പോലും പാടില്ലാത്ത വാഹനമാണിതെന്നുംം സ്വമേധയാ ഇടപെടുമെന്നും കോടതി വ്യക്തമാക്കി.

രൂപമാറ്റം വരുത്തിയ ജീപ്പില്‍ സീറ്റ് ബെല്‍റ്റ് ധരിക്കാതെയായിരുന്നുസി.പി.എം നേതാവും ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിയുടെ യാത്ര. വയനാട്ടിലെ പനമരം നഗരത്തിലൂടെ യാത്ര ചെയ്യുന്ന വിഡിയോയാണ് സമൂഹ മാധ്യമത്തില്‍ പോസ്റ്റ് ചെയ്തത്. നമ്പര്‍ പ്ലേറ്റ് ഇല്ലാത്ത ജീപ്പിലായിരുന്നു സവാരി.

വീഡിയോ വൈറലായതിന് പിന്നാലെ ഗതാഗത നിയമലംഘനം നടത്തിയ റീല്‍ ആകാശ് തില്ലങ്കേരി പിന്‍വലിച്ചിരുന്നു. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച റീലാണ് നീക്കിയത്. ആകാശ് ഓടിച്ച വാഹനം മലപ്പുറം മൊറയൂര്‍ സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതെന്ന് എംവിഡി കണ്ടെത്തിയിരുന്നു.

webdesk13: