നാലര ലക്ഷത്തിന് നവജാത ശിശുവിനെ വിറ്റ് അമ്മ; 11 പേര്‍ അറസ്റ്റില്‍

ജാര്‍ഖണ്ഡിലെ ഛത്ര ജില്ലയില്‍ ജനിച്ച ഉടന്‍ തന്നെ അമ്മ തന്റെ കുഞ്ഞിനെ വിറ്റു. സംഭവത്തില്‍ മാതാവ് ആശാ ദേവി ഉല്‍പ്പെടെ 11 പേര്‍ അറസ്റ്റിലായി. ഛത്ര ഡെപ്യൂട്ടി കമ്മീഷണര്‍ അബു ഇമ്രാന് ലഭിച്ച വിവരത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.

ആശാ ദേവിയില്‍ നിന്ന് ഒരു ലക്ഷം രൂപ പൊലീസ് പിടിച്ചെടുത്തതായി വ്യാഴാഴ്ച വാര്‍ത്താസമ്മേളനത്തില്‍ പൊലീസ് പറഞ്ഞു. യുവതി നല്‍കിയ തെളിവിന്റെ അടിസ്ഥാനത്തില്‍ മറ്റ് പ്രതികള്‍ പിടിയിലായി.

webdesk14:
whatsapp
line