തിരുവനന്തപുരം: തിരുവനന്തപുരത്ത് നവജാത ശിശുവിനെ വിറ്റ കേസില്‍ അമ്മ അറസ്റ്റില്‍. കാഞ്ഞിരംകുളം സ്വദേശി അഞ്ജുവിനെ തമ്പാനൂര്‍ പൊലീസാണ് അറസ്റ്റ് ചെയ്തത്. മാരായമുട്ടത്തെ ഒരു വീട്ടില്‍ ഒളിവില്‍ കഴിയവെയാണ് അറസ്റ്റ്.
മൂന്ന് ലക്ഷം രൂപയ്ക്കാണ് കുഞ്ഞിനെവിറ്റത്. തിരുവനന്തപുരം തൈക്കാട് ആശുപത്രിയില്‍ നാല് ദിവസം പ്രായമുള്ള കുഞ്ഞിനെ കരമന സ്വദേശിക്കാണ് വിറ്റത്. കഴിഞ്ഞ മാസം ഏപ്രില്‍ 21നാണ് തൈക്കാട് അമ്മയും കുഞ്ഞും ആശുപത്രിയില്‍ ജനിച്ച നവജാത ശിശുവിനെ പ്രസവിച്ച ഉടനെ വിറ്റക്കാര്യം പുറംലോകം അറിയുന്നത്.