കാഞ്ഞങ്ങാട്: കാസര്‍ഗോഡ് കാഞ്ഞങ്ങാട് പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ചു. കാഞ്ഞങ്ങാട് സൗത്ത് ചിത്താരിയിലെ എ കെ മജീദിന്റെ ഭാര്യ ഹസീന(26)യും കുഞ്ഞുമാണ് മരിച്ചത്. കാഞ്ഞങ്ങാടുള്ള സ്വാകാര്യ ആസ്പത്രിയിലാണ് ഹസീനയെ പ്രവേശിപ്പിച്ചിരുന്നത്. എന്നാല്‍ പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിക്കുകയായിരുന്നു. പ്രസവ സമയത്ത് രക്തസമ്മര്‍ദ്ദം കുറഞ്ഞതാണ് മരണകാരണമെന്ന് ആസ്പത്രി അധികൃതര്‍ അറിയിച്ചു. തച്ചങ്ങാട് സ്വദേശിനിയാണ് മരിച്ച ഹസീന.