കട്ടപ്പന : കോട്ടയത്ത് എട്ടു ദിവസം പ്രായമുള്ള കുഞ്ഞിനെ മാതാവ് കഴുത്തു ഞെരിച്ചു കൊന്നു. കട്ടപ്പന മുരിക്കാടുകുടി സ്വദേശി സന്ധ്യയാണ് എട്ടു ദിവസം മാത്രം പ്രായമുള്ള തന്റെ സ്വന്തം കുഞ്ഞിനെ കഴുത്തുഞെരിച്ചു കൊന്നത്.
കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം. രാവിലെ കഴുത്തില്‍ പാടും മുറിവുമായി കുഞ്ഞിനെ മരിച്ച നിലയില്‍ കണ്ടതിനെത്തുടര്‍ന്ന് പൊലീസ് അസ്വഭാവികമരണത്തിന് കേസെടുക്കുകയായിരുന്നു.
ശ്വാസം മുട്ടിയാണ് കുഞ്ഞ് മരിച്ചതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും വന്നതോടെ, തുടര്‍ന്ന് നടത്തിയ ചോദ്യംചെയ്യലിലാണ് കുഞ്ഞിന്റെ മാതാവായ സന്ധ്യ കുറ്റം സമ്മതിച്ചത്.
കുഞ്ഞിനെ തുണി ഉപയോഗിച്ച് കഴുത്തുഞെരിച്ചു കൊല്ലുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. കൊലപാതക കാരണം വ്യക്തമാക്തിയിട്ടില്ല.