കുഞ്ഞ് കരയുമോയെന്ന് ഭയം; നവജാത ശിശുവിനെ കൊന്ന് അമ്മ ലോക്കറില്‍ സൂക്ഷിച്ചു

നവജാത ശിശുവിനെ കൊന്ന് ലോക്കറില്‍ സൂക്ഷിച്ച അമ്മ അറസ്റ്റില്‍. ഇരുപത്തുകാരിയായ യുവതിയാണ് കൊടുംകൃത്യം ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് മാവോടോഗാവയെന്ന യുവതിയെ പൊലീസ് അറസ്റ്റു ചെയ്തു.

ജപ്പാനിലെ ടോക്കിയോയിലാണ് മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച സംഭവം. കുഞ്ഞ് കരയുമോയെന്ന ഭീതിയില്‍ കൊന്ന് ബാഗിനുള്ളിലാക്കിയ ശേഷം ഒരു കഫേയിലെ ലോക്കറില്‍ മൃതദേഹം സൂക്ഷിക്കുകയായിരുന്നു.

കുഞ്ഞ് കരയുമോയെന്ന ഭീതിയിലാണ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്. പ്ലാസ്റ്റിക് ബാഗില്‍ ആക്കി സ്യൂട്ട് കേസിനുള്ളില്‍ സൂക്ഷിച്ച മൃതദേഹം അഴുകി ലോക്കറില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതോടെയാണ് കഫേയിലെ ജീവനക്കാര്‍ ലോക്കര്‍ തുറന്നത്.

chandrika:
whatsapp
line