X
    Categories: indiaNews

ടി.വിയുടെ ശബ്ദം കുറക്കാന്‍ പറഞ്ഞതിന് ഭര്‍തൃമാതാവിന്റെ വിരല്‍ കടിച്ചുമുറിച്ചു

മുംബൈ: ടിവിയുടെ ശബ്ദം കുറക്കാന്‍ ആവശ്യപ്പെട്ട ഭര്‍ത്യമാതാവിന്റെ വിരല്‍ കടിച്ച് മുറിച്ചതിന് മരുമകളുടെ പേരില്‍ പോലീസ് കേസെടുത്തു. ടിവിയുടെ ശബ്ദം കുറയ്ക്കാന്‍ ആവശ്യപ്പെട്ടിട്ടും ശബ്ദം കുറക്കാതെ വന്നതോടെ ഭര്‍ത്യമാതാവ് ടിവി ഓഫ് ചെയ്യുകയായിരുന്നു. ഇതില്‍ കലിപൂണ്ട് മരുമകള്‍ വിരല്‍ കടിച്ചു പരിക്കേല്‍പ്പിക്കുകയായിരുന്നു.

ശിവാജി നഗര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. സംഭവത്തില്‍ മകന്റെ ഭാര്യ കുലുക്കര്‍ണി എന്നിവര്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. വൈശാലി എന്ന മാതാവിന്‍ ആണ് പരിക്കേറ്റത്.

തിങ്കളാഴ്ച രാവിലെയോടെയാണ് സംഭവം. പരിക്കേറ്റ ഭര്‍ത്യമാതാവിന്റെ പരാതിയില്‍ പോലീസ് കേസെടുത്തത്.

Test User: