അമ്മയ്ക്ക് മരുന്ന് വാങ്ങാന്‍ പോലും കൈയില്‍ പണമില്ല; കൊല്ലത്ത് മാതാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച ശേഷം മകന്‍ ജീവനൊടുക്കി

കൊല്ലം: ആയൂരിൽ മാതാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം മകൻ ആത്മഹത്യ ചെയ്തു. ആയൂർ ഇളമാട്‌ വടക്കെവിള രഞ്ജിത്ത് ഭവനിൽ രഞ്ജിത്താണ് മരിച്ചത്. മാതാവിന് ഗുളിക നൽകിയതിനു ശേഷം രഞ്ജിത്ത് ഷാൾ മുറുക്കി കൊലപെടുത്താൻ ശ്രമിക്കുകയായിരുന്നു. സാമ്പത്തിക ബാധ്യതയെ തുടർന്നാണ് രഞ്ജിത്ത് അമ്മയെയും കൊലപ്പെടുത്തി സ്വയം മരിക്കാൻ തീരുമാനിച്ചതെന്ന് ബന്ധുക്കൾ പറഞ്ഞു.

അമ്മ മരിച്ചെന്ന് കരുതിയാണ് രഞ്ജിത്ത് ആത്മഹത്യ ചെയ്തത്. എന്നാൽ ജീവനുണ്ടായിരുന്ന സുജാതയെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയായിരുന്നു. തന്നെ കൊല്ലാന്‍ മകനോട് ആവശ്യപ്പെട്ട് താന്‍ തന്നെയാണെന്നും ഒരുമിച്ചാണ് തങ്ങള്‍ ഗുളിക കഴിച്ചതെന്നും സുജാത ബന്ധുക്കളോട് പറഞ്ഞു. ഷാള്‍ കഴുത്തില്‍ മുറുകിയപ്പോള്‍ സുജാതയുടെ ബോധം മറഞ്ഞു. ഇത് കണ്ട് അമ്മ മരിച്ചെന്ന് കരുതി രഞ്ജിത്ത് ഉടന്‍ മുറിയില്‍ കയറി വാതിലടയ്ക്കുകയും തൂങ്ങി മരിക്കുകയുമായിരുന്നു.

 

webdesk14:
whatsapp
line