X

കോഴിക്കോട് അമ്മയും മകളും കിണറ്റില്‍ മരിച്ച നിലയില്‍

കോഴിക്കോട് ചേമഞ്ചേരിയില്‍ അമ്മയേയും ഒന്നരവയസുകാരി മകളെയും മരിച്ച നിലയില്‍ കണ്ടെത്തി. ചേമഞ്ചേരി മാവിള്ളി വീട്ടില്‍ പ്രജിത്തിന്റെ ഭാര്യ ധന്യ (35) മകള്‍ പ്രാര്‍ഥന എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ 7 മണിയോടെയാണ് വീട്ടുവളപ്പിലെ കിണറ്റില്‍ മൃതദേഹം കണ്ടെത്തിയത്.

നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് കൊയിലാണ്ടിയില്‍ നിന്ന് ഫയര്‍ഫോഴ്‌സ് എത്തിയാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്. യുവതിയുടെ ഭര്‍ത്താവ് വര്‍ഷങ്ങളായി വിദേശത്ത് ഹെല്‍ത്ത് സെന്ററില്‍ ജോലി ചെയ്തുവരികയാണ്. പ്രജിത്തിന്റെ അമ്മയ്‌ക്കൊപ്പമാണ് ധന്യയും മകളും താമസിക്കുന്നത്. പൊലീസെത്തി ഇന്‍ക്വസ്റ്റ് നടത്തിയതിന് ശേഷം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

webdesk14: