സ്വന്തം അമ്മയുടെ മൃതദേഹം കാണിക്കാന്‍ ഭര്‍ത്താവിന്റെ വീട്ടുകാര്‍ മക്കളെ അനുവദിക്കാത്തത് ചര്‍ച്ചയായതോടെ, മക്കളെ വിടാന്‍ ധാരണയായി. കൊടുങ്ങല്ലൂര്‍ ഡിവൈഎസ്പിയുടെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയിലാണ് ആശയുടെ മൃതദേഹം കാണിക്കാന്‍ മക്കളെ വിടാന്‍ ഭര്‍തൃവീട്ടുകാര്‍ അനുവദിച്ചത്.
തൃശൂര്‍ പാവറട്ടി സ്‌ദേശി ആശയുടെ മൃതദേഹം മക്കളെ കാണിക്കാതെ ഭര്‍തൃവീട്ടുകാരുടെ ക്രൂരത എന്ന രീതിയില്‍ വാര്‍ത്തകള്‍ പുറത്തുവന്നതിനെ തുടര്‍ന്നാണ് ഭര്‍ത്താവിന്റെ രമ്യതയിലെത്തിയത്. കുന്നിക്കുരു കഴിച്ചതിനെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് ആശ മരിച്ചത്. ഭര്‍തൃവീട്ടിലെ പീഡനം കാരണമാണ് ആശ മരിച്ചതെന്നാണ് ആശയുടെ വീട്ടുകാര്‍ ആരോപിക്കുന്നത്. സംസ്‌കാരം ഇന്ന് രാവിലെ 10 മണിക്ക് നിശ്ചയിച്ചിരുന്നത്.
അന്ത്യകര്‍മ്മങ്ങള്‍ ചെയ്യാന്‍ ആശയുടെ രണ്ടു ആണ്‍കുട്ടികളെയും വിട്ടുതരണമെന്ന് യുവതിയുടെ വീട്ടുകാര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കുട്ടികളെ വിട്ടുതരാന്‍ സാധിക്കില്ലെന്ന നിലപാടിലായിരുന്നു സന്തോഷിന്റെ കുടുംബം. കുട്ടികള്‍ കര്‍മ്മങ്ങള്‍ക്ക് എത്താതായതോടെ അന്ത്യകര്‍മ്മങ്ങള്‍ ചെയ്യാന്‍ വൈകി. ഇത് പിന്നീട് വലിയ വാര്‍ത്തയായി മാറി. പിന്നീട് വിഷയത്തില്‍ ജില്ലാ കളക്ടര്‍ അടക്കം ഇടപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തില്‍ കൊടുങ്ങല്ലൂര്‍ ഡിവൈഎസ്പി വലപ്പാട് പൊലീസ് സ്്‌റ്റേഷനില്‍ എത്തി ഭര്‍തൃവീട്ടുകാരെ ചര്‍ച്ചയ്ക്ക് വിളിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് കുട്ടികളെ അമ്മയുടെ മൃതദേഹം കാണിക്കാന്‍ ധാരണയായത്.