X

സ്മാർട്ട് സെന്ററിന് സ്നേഹ സമ്മാനമായി ഭൂമി വിട്ടു നൽകി മൊടപ്പിലാപ്പള്ളി മന

റഊഫ് കൂട്ടിലങ്ങാടി

കൂട്ടിലങ്ങാടി: പടിഞ്ഞാറ്റുമുറി ആസ്ഥാനമായി പത്ത് വർഷത്തിലേറെയായി ജീവകാരുണ്യ സേവന രംഗത്ത് പ്രവർത്തിച്ചു വരുന്ന ശിഹാബ് തങ്ങൾസ് മോണ്യൂമെന്റ് ഫോർ അഡോപ് റിലീഫ് ട്രീറ്റ്മെന്റ് ( സ്മാർട്ട് ) ഡയാലിസിസ് ആന്റ് ഫിസിയോ തെറാപ്പി സെന്ററിന്റെ ഭാവി പ്രവർത്തനങ്ങൾക്ക് കരുത്തേകാൻ ഭൂമി വിട്ടു നൽകി പടിഞ്ഞാറ്റുമുറിയിലെ പ്രശസ്തമായ മൊടപ്പിലാപ്പള്ളി മനയുടെ മാതൃകാ പ്രവർത്തനം ശ്രദ്ധേയമായി.

പടിഞ്ഞാറ്റുമുറി കാരാട്ട് പറമ്പിലെ ബി.എഡ് സെന്ററിന് സമീപം മൊടപ്പിലാപ്പള്ളി മനയുടെ ഉടമസ്ഥതയിലുള്ള 20 സെന്റ് സ്ഥലമാണ് സ്മാർട്ടിന് സ്നേഹ സമ്മാനമായി വിട്ടു നൽകിയത്.

ഭൂമിയുടെ കൈമാറ്റ രേഖ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾക്ക് തന്ത്രി മൊടപ്പിലാപ്പള്ളി പരമേശ്വരൻ നമ്പൂതിരി കൈമാറി.

നിലവിൽ ഡയാലിസിസ് സെന്റർ, ഫിസിയോ തെറാപ്പി സെൻറർ, പാലിയേറ്റീവ് ഹോം കെയർ, നിർധന രോഗികൾക്ക് ഭക്ഷണ വസ്ത്രവിതരണം, സാന്ത്വന പരിചരണം, ഭിന്നശേഷിക്കാർക്ക് ഭവന നിർമ്മാണം, പരിശോധനാ ക്യാമ്പ് ,നിർധനർക്ക് വിദ്യാഭ്യാസ സഹായം, അവാർഡ് ദാനം തുടങ്ങിയ ജീവകാരുണ്യ സേവനങ്ങൾക്ക് പുറമെ കൂടുതൽ മേഖലകളിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കാനുള്ള ഒരുക്കത്തിലാണ് സ്മാർട്ട് പ്രവർത്തകർ.

Test User: