X
    Categories: Culture

മൊസൂള്‍ പിടിച്ചെടുത്തു, ഖിലാഫത്ത് അവസാനിച്ചതായി ഇറാഖ് സൈന്യം

An armoured fighting vehicle of the Counter Terrorism Service is seen at the Grand al-Nuri Mosque at the Old City in Mosul, Iraq, June 30, 2017. REUTERS/Alaa Al-Marjani

മൊസൂള്‍: ഇറാഖിലെ പ്രസിദ്ധമായ മൊസൂള്‍ മോസ്‌ക് ഭീകര സംഘടനയായ ഐ.എസില്‍ നിന്ന് സൈന്യം തിരിച്ചുപിടിച്ചു. ഐഎസിന്റെ സ്വയം പ്രഖ്യാപിത ഖലിഫ ഭരണം അവസാനിച്ചതായും ഇറാഖി സൈന്യം പ്രഖ്യാപിച്ചു. മൂന്ന് വര്‍ഷം മുമ്പ് ഐഎസ് തലവന്‍ അബൂബക്കര്‍ ബാഗ്ദാദി ഈ പള്ളിയില്‍വച്ചാണ് സ്വയം ഖലീഫയായി പ്രഖ്യാപിച്ചത്. 850 വര്‍ഷം പഴക്കമുള്ള ഗ്രാന്റ് അല്‍ നൂറി മോസ്‌ക് പിടിച്ചെടുത്തത് ഐഎസിനെതിരായ വിജയമായാണ് സൈന്യം കണക്കാക്കുന്നത്. ഐഎസില്‍ നിന്ന് മൊസൂള്‍ നഗരത്തിന്റെ നിയന്ത്രണം പിടിച്ചടക്കാന്‍ എട്ടു മാസമായി ഇറാഖി സൈന്യം ശ്രമം നടത്തിവരികയായിരുന്നു. ഐഎസ് അതിന്റെ തലസ്ഥാനം എന്ന നിലയിലായിരുന്നു മൊസൂളിനെ കരുതിയിരുന്നത്.

chandrika: