X

രാജ്യത്ത് തൊഴിലില്ലായ്മ ഏറ്റവും രൂക്ഷമായ ആറ് സംസ്ഥാനങ്ങളും ഭരിക്കുന്നത് ബിജെപി

രാജ്യത്ത് തൊഴിലില്ലായ്മ ഏറ്റവും രൂക്ഷമായ പത്തില്‍ ആറ് സംസ്ഥാനങ്ങളിലും ഭരിക്കുന്നത് ബിജെപി ആണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത്. ബിസിനസ് ഇന്‍ഫര്‍മേഷന്‍ കമ്പനിയായ സി.എം.ഐ.ഇയാണ് പഠനം നടത്തിയത്. ബിജെപി നേരിട്ട് ഭരണം നടത്തുന്നതോ സഖ്യ കക്ഷികളുമായിച്ചേര്‍ന്ന് ഭരണം നടത്തുന്നതോ ആയ സംസ്ഥാനങ്ങള്‍ ആണ് തൊഴിലില്ലായ്മ ഏറ്റവും കൂടുതല്‍. ത്രിപുര,ഹരിയാന, ഹിമാചല്‍ പ്രദേശ്, ജാര്‍ഖണ്ഡ്, ബിഹാര്‍, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളാണ് തൊഴിലില്ലായ്മയില്‍ മുന്നില്‍ നില്‍ക്കുന്നത്.

ത്രിപുരയിലാണ് ഏറ്റവും കൂടുതല്‍ തൊഴിലില്ലായ്മ ഉള്ളത്. 31.2 ശതമാനമാണ് ത്രിപുരയിലെ തൊഴിലില്ലായ്മ നിരക്ക്. ഡല്‍ഹി, ഹരിയാന എന്നിവിടങ്ങളില്‍ 20.4 ശതമാനം, 20.3 ശതമാനം എന്നിങ്ങനെയാണ് തൊഴിലില്ലായ്മാ നിരക്ക്. ഹിമാചല്‍ പ്രദേശില്‍ 15.6ശതമാനമാണ് തൊഴിലില്ലായ്മ നിരക്ക്.

ദേശീയ ശരാശരിയുമായി താരതമ്യം ചെയ്യുമ്പോള്‍ കര്‍ണാടക, തമിഴ്‌നാട് തുടങ്ങിയ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ തൊഴിലില്ലായ്മാ നിരക്ക് കുറവാണ്. 3.3 ശതമാനം, 1.8 ശതമാനം എന്നിങ്ങനെയാണ് തൊഴിലില്ലായ്മാ നിരക്ക്. കേരളത്തിലും ആന്ധ്രാ പ്രദേശിലും ഇത് 5.4 ശതമാനമാണ് എന്നതും ശ്രദ്ധേയമാണ്.

Test User: