കെഎസ്ആര്‍ടിസി ബസുകളില്‍ ഭുരിഭാഗവും പഴക്കം ചെന്നവ; 600 ലതികം കട്ടപ്പുറത്ത്

സംസ്ഥാനത്ത് സര്‍വീസ് നടത്തുന്ന ഭൂരിഭാഗം കെഎസ്ആര്‍ടിസി ബസുകളും പഴക്കം ചെന്നവയെന്ന് വിവരാവകാശ രേഖ. പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷം ആകെ വാങ്ങിയത് വെറും 151 ബസുകള്‍ മാത്രം. 350 ബസുകള്‍ വേറെ വാങ്ങിയെങ്കിലും അതെല്ലാം സ്വിഫ്റ്റ് ബസുകളാണ്. നിലവില്‍ സംസ്ഥാനത്ത് 4,717 ബസുകളാണുള്ളത്. പുതിയ ബസുകള്‍ വാങ്ങുന്നില്ല എന്നും വിവരാവകാശ രേഖയില്‍ പറയുന്നു. കെഎസ്ആര്‍ടിസി ബസുകളുടെ കാലപ്പഴക്കം കൂടുമ്പോള്‍ അത് സ്വകാര്യ ബസുകള്‍ക്ക് ലാഭം കൂട്ടുതയാണ്.

നിലവിലുളളവയില്‍ 600 ലധികം ബസുകളും അറ്റകുറ്റപണികള്‍ക്കായി വര്‍ക്ക് ഷോപ്പുകളിലാണ്. എട്ട് മുതല്‍ ഒമ്പത് വര്‍ഷം കാലപ്പഴക്കമുളളവ 673, ഒമ്പത് മുതല്‍ പത്ത് വര്‍ഷം വരെ കാലപ്പഴക്കമുളളവ 857, 11 മുതല്‍ 12 വര്‍ഷം പഴക്കമുളളവ 362, 12 മുതല്‍ 13 വര്‍ഷം പഴക്കമുളളവ 519, 13 മുതല്‍ 14 വര്‍ഷം വരെ പഴക്കമുളളവ 193, 14 മുതല്‍ 15 വരെ കാലപ്പഴക്കമുളളവ 698, 15 ഉം അതില്‍ കൂടുതല്‍ വര്‍ഷവും പഴക്കമുളള 1261 ഉം ബസുകളുമാണ് ഉളളത്.

മിക്ക കെഎസ്ആര്‍ടിസി ബസുകളും സര്‍വീസ് നടത്താന്‍ കഴിയാത്ത അവസ്ഥയിലാണുളളത് എന്നും വിവരാവകാശ രേഖയില്‍ പറയുന്നു. 80 ശതമാനം ബസ്സുകളും പത്തുവര്‍ഷം കഴിഞ്ഞവയാണ്. പുതിയ ബസ് വാങ്ങാത്തതും പ്രതിസന്ധിയാണ്. 15 വര്‍ഷം കഴിഞ്ഞാല്‍ ഓടിക്കാനാകില്ലെന്നും കാലപ്പഴക്കം കൂടിയ ബസുകള്‍ സ്‌ക്രാപ്പ് ചെയ്യണമെന്നാണ് കേന്ദ്ര നിര്‍ദേശം.

webdesk18:
whatsapp
line