X
    Categories: MoreViews

നൈജീരിയയില്‍ ഭീകരര്‍ തട്ടികൊണ്ടുപോയ 104 വിദ്യാര്‍ത്ഥിനികളെ മോചിപ്പിച്ചു

അബൂജ: നൈജീരിയയില്‍ ബോക്കോഹറം ഭീകരര്‍ തട്ടികൊണ്ടുപോയ വിദ്യാര്‍ത്ഥിനികളില്‍ 104 പേരെ മോചിപ്പിച്ചു. വടക്കു കിഴക്കന്‍ നഗരമായ ദാപ്ചിയില്‍ നിന്ന് കഴിഞ്ഞ ദിവസം 19ന് സ്‌കൂളില്‍ നിന്ന് 110 കുട്ടികളെയാണ് ബോക്കോ ഹറം തട്ടികൊണ്ടുപോയത്.

ഇതില്‍ ആറു പേര്‍ കൊല്ലപ്പെട്ടതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. വിദ്യാര്‍ത്ഥിനികളെ ജന്മനാടായ ദാപ്ചിയിലെത്തിച്ചതായി നൈജീരിയന്‍ മന്ത്രി അല്‍ഹാജി ലൈ മുഹമ്മദ് പറഞ്ഞു.

കുട്ടികള്‍ വൈകാതെ പ്രസിഡന്റ് മുഹമ്മദ് ബുഹാരിയെ കാണുമെന്നും മന്ത്രി പറഞ്ഞു.
ഒമ്പതു വാനുകളിലായി ബോക്കോ ഹറം പ്രവര്‍ത്തകര്‍ തന്നെ വിദ്യാര്‍ത്ഥിനികളെ ദാപ്ചി മേഖലയില്‍ എത്തിക്കുകയായിരുന്നു.

മോചനത്തിന് ബോക്കോ ഹറം ദ്രവ്യമൊന്നും ആവശ്യപ്പെട്ടിരുന്നില്ല. എന്നാല്‍ കുട്ടികളെ തങ്ങള്‍ തന്നെ ദാപ്ചിയിലെത്തിക്കുമെന്ന ഉപാധി ബോക്കോഹറം മുന്നോട്ടുവെച്ചിരുന്നുവെന്നും മന്ത്രി അല്‍ഹാജി ലൈ മുഹമ്മദ് പറഞ്ഞു.

Watch Video:

chandrika: