ടെഹ്റാന്‍: ഇറാനിലെ മുതിര്‍ന്ന ആണവ ശാസ്ത്രജ്ഞനെ വധിച്ചതിനു തിരിച്ചടിയായി ഇസ്രയേലിന്റെ രഹസ്യാന്വേഷണ ഏജന്‍സിയായ മൊസാദിന്റെ കമാന്‍ഡറെ വെടിവെച്ചുകൊന്നെന്ന് റിപ്പോര്‍ട്ട്. ഇറാനിലെ മാധ്യമങ്ങളാണ് ടെല്‍ അവീവില്‍ മൊസാദ് കമാന്‍ഡറെ കൊലപ്പെടുത്തിയതായി വാദിക്കുന്ന വിഡിയോ പുറത്തുവിട്ടത്. എന്നാല്‍, ഇത് സംബന്ധിച്ച് ഇസ്രയേല്‍ പ്രതികരിച്ചിട്ടില്ല.
ഇസ്രയേല്‍ തലസ്ഥാന നഗരമായ ടെല്‍ അവീവില്‍ 45 കാരനായ മുതിര്‍ന്ന മൊസാദ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയത് വ്യാഴാഴ്ച വൈകുന്നേരമാണെന്നും റിപ്പോര്‍ട്ടിലുണ്ട്. ഇറാനിയന്‍ ആണവ ശാസ്ത്രജ്ഞനായ മൊഹ്സിന്‍ ഫക്രിസാദെയുടെ കൊലപാതകത്തിന് ടെഹ്റാന്‍ പ്രതികാരം ചെയ്തതായാണ് ഒരു വിഭാഗം സോഷ്യല്‍മീഡിയക്കാര്‍ ഇതിനെ കാണുന്നത്. ഫഹ്മി ഹിനാവി എന്ന മുതിര്‍ന്ന മൊസാദ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ട നിമിഷം കാണിക്കുന്ന വിഡിയോ ഇറാനിലെ സോഷ്യല്‍മീഡിയകളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ഇറാനിയന്‍ സ്റ്റേറ്റ് നിയന്ത്രണത്തിലുള്ള പ്രസ് ടിവിയുടെ സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട് അനുസരിച്ച് മരിച്ചയാള്‍ മൊസാദ് ഉദ്യോഗസ്ഥനാണെന്ന് പറയപ്പെടുന്നു. ടെല്‍ അവീവില്‍ വെടിയേറ്റു മരിച്ചു. ട്രാഫിക് സിഗ്‌നലില്‍ വണ്ടി നിര്‍ത്തിയപ്പോള്‍ അദ്ദേഹം ഓടിച്ചിരുന്ന കാറിനു നേരെ 15 റൗണ്ട് വെടിയുതിര്‍ത്തുവെന്നാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.