X
    Categories: Culture

ഹംഗേറിയന്‍ നഗരത്തില്‍ മസ്ജിദുകള്‍ക്ക് വിലക്ക്

ബുഡാപെസ്റ്റ്: ഹംഗറിയിലെ അസോതലോം നഗരത്തില്‍ മുസ്്‌ലിം ആരാധനാലയങ്ങളുടെ നിര്‍മാണത്തിനും ബാങ്കുവിളിക്കും മേയര്‍ വിലക്കേര്‍പ്പെടുത്തി. ഹിജാബിനും നിരോധനമേര്‍പ്പെടുത്തിയിട്ടുണ്ട്. ക്രിസ്ത്യന്‍ മൂല്യങ്ങള്‍ സംരക്ഷിക്കുകയും കുടിയേറ്റം തടയുകയും ചെയ്യുന്ന ലക്ഷ്യത്തോടെയാണ് മേയര്‍ ലാസ്‌ലോയുടെ മുസ്്‌ലിം വിരുദ്ധ നീക്കങ്ങള്‍.

സെര്‍ബിയന്‍ അതിര്‍ത്തിക്ക് സമീപമുള്ള നഗരത്തില്‍ മുസ്്‌ലിംകള്‍ക്ക് മതസ്വാതന്ത്ര്യം പൂര്‍ണമായും നിഷേധിക്കാനാണ് മേയറുടെ തീരുമാനം. മേയറുടെ നീക്കങ്ങള്‍ മുസ്്‌ലിം സമൂഹത്തെ ആശങ്കയിലാക്കിയിരിക്കുകയാണെന്ന് ഹംഗേറിയന്‍ ഇസ്്‌ലാമിക് ക്യൂണിറ്റി(എം.ഐ.കെ) പറഞ്ഞു. ഇസ്‌ലാമോഫോബിയ ശക്തിയാര്‍ജിച്ചുകൊണ്ടിരിക്കുന്ന രാജ്യത്ത് ഇത്തരം നീക്കങ്ങള്‍ കൂടുതല്‍ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്ന് എം.ഐ.കെ മുന്നറിയിപ്പ് നല്‍കി.

എന്നാല്‍ പുറത്തുനിന്ന് കുടിയേറുന്നവരില്‍നിന്ന് നഗരവാസികളെയും അതിന്റെയും പാരമ്പര്യത്തെയും സംരക്ഷിക്കാനാണ് ഇത്തരം നടപടികള്‍ സ്വീകരിച്ചിരിക്കുന്നതെന്ന് ലാസ്‌ലോ പറഞ്ഞു. ഹംഗറിയിലേക്ക് കടക്കുന്നതിനെതിരെ അഭയാര്‍ത്ഥികള്‍ക്കെതിരെ ശക്തമായി മുന്നറിയിപ്പ് നല്‍കി സെര്‍ബിയന്‍ അതിര്‍ത്തിയില്‍ വീഡിയോ പ്രദര്‍ശിപ്പിച്ച ലാസ്‌ലോയുടെ നടപടി നേരത്തെ വിവാദമായിരുന്നു.

chandrika: