X

അൽ ഖോബാറിലെ പള്ളി മുഅദ്ദിൻ ശബീർ അഹമ്മദ് അലിബാപ്പു മരണപ്പെട്ടു

ദമ്മാം: അൽ ഖോബാറിലെ പള്ളിയിൽ മുഅദ്ദിൻ ആയിരുന്ന ശബീർ അഹമ്മദ് അലി ബാപ്പു (75) നിര്യാതനായി. ദേഹാസ്വസ്ഥ്യത്തെത്തുടർന്ന് ചികിത്സയിലിരിക്കെ ആശുപത്രയിൽ വെച്ചായിരുന്നു അന്ത്യം. മംഗലാപുരം സ്വദേശിയായ ഇദ്ദേഹം നാല് പതിറ്റാണ്ടിലേറെ കാലമായി അൽ ഖോബാറിലെ ലേബർ ഓഫീസിന് സമീപത്തുള്ള മസ്ജിദിൽ മുഅദ്ദിൻ ആയി ജോലിചെയ്തു വരികയായിരുന്നു.

കുടുംബത്തോടും മക്കളോടുമൊപ്പം അൽ ഖോബാറിൽ തന്നെയായിരുന്നു താമസം.
കർണ്ണാടക സ്വദേശിയാണെങ്കിലും മലയാളികൾ അടക്കമുള്ള പ്രവാസി സമൂഹത്തോടും സ്വദേശികളായ അറബ് വംശജരോടും വലിയ സൗഹൃദബന്ധം കാത്ത് സൂക്ഷിച്ചിരുന്നയാളായിരുന്നു.

ഖബറടക്കം ഇന്ന് വൈകീട്ട് തുഖ്ബ ഖബ്ർസ്ഥാനിൽ നടക്കുമെന്ന് നടപടിക്രമങ്ങൾ പൂർത്തിയാക്കിയ കെഎംസിസി വെൽഫയർ വിഭാഗം ചെയർമാൻ ഹുസൈൻ നിലമ്പൂർ അറിയിച്ചു.

webdesk14: