പാകിസ്ഥാനിലെ പെഷവാറിലെ ഷിയാ പള്ളിയില്‍ ഇന്നലെ നടന്ന സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഐ എസ് ഏറ്റെടുത്തു.
സംഭവത്തില്‍ ഇതുവരെ 57 പേര്‍ കൊല്ലപ്പെടുകയും 200 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. തലസ്ഥാനമായ ഇസ്‌ലാമാബാദില്‍ നിന്ന് 190 കിലോമീറ്റര്‍ അകലെ കൊച്ച റിസല്‍ദലില്‍ വെള്ളിയാഴ്ച നമസ്‌കാരത്തിന് തൊട്ടുമുമ്പായിരുന്നു സംഭവം. സ്‌ഫോടന സമയത്ത് പള്ളിയില്‍ 150 ല്‍ അധികം ആളുകള്‍ ഉണ്ടായിരുന്നു.
പള്ളിയിലേക്ക് പ്രവേശിക്കും മുമ്പ് അക്രമികളിലൊരാള്‍ രണ്ട് പോലീസുകാര്‍ക്കെതിരേ വെടിയുതിര്‍ത്തിരുന്നതായി ദൃക്‌സാക്ഷിയെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. റാവല്‍പിണ്ടിയില്‍ പാകിസ്താനും ഓസ്‌ട്രേലിയയും തമ്മില്‍ ക്രിക്കറ്റ് മല്‍സരം ഇന്ന് തുടങ്ങാനിരിക്കെയാണ് പള്ളിക്കു നേരെ ആക്രമണം നടന്നത്.