പാകിസ്ഥാനിലെ പെഷവാറിലെ ഷിയാ പള്ളിയില്‍ സ്ഫോടനം.വടക്കുപടിഞ്ഞാറന്‍ പാകിസ്ഥാനിലെ പെഷവാറിലെ ഷിയാ പള്ളിയിലാണ് വെള്ളിയാഴ്ച പ്രാര്‍ത്ഥനയ്ക്ക് മുമ്പ് സ്ഫോടനം നടന്നത്.സംഭവത്തില്‍ 30 പേര് കൊല്ലപ്പെടുകയും 56 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.
പള്ളിയില്‍ പ്രവേശിക്കുന്നതിന് മുമ്പ് ഒരാള്‍ രണ്ട് പോലീസുകാര്‍ക്ക് നേരെ വെടിയുതിര്‍ത്തതായും സെക്കന്‍ഡുകള്‍ക്ക് ശേഷം വലിയ സ്ഫോടനം കേട്ടു,’ സാഹിദ് ഖാന് എന്ന ദൃക്സാക്ഷി പറഞ്ഞതായി ആഗോള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
സുരക്ഷാ പ്രശ്നങ്ങള്‍ കാരണം കാല് നൂറ്റാണ്ടായി രാജ്യത്ത് പര്യടനം നടത്തിയിട്ടില്ലാത്ത പാകിസ്ഥാനും ഓസ്ട്രേലിയയും തമ്മിലുള്ള ക്രിക്കറ്റ് ടെസ്റ്റ് മത്സരത്തിന്റെ ആദ്യ ദിനത്തിലാണ് ഇത് സംഭവിക്കുന്നത് എന്നത് വലിയ ചര്‍ച്ചകളിലേക്ക് വഴിവെച്ചക്കാം.എന്നാല്‍ ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.