അല്‍ തുമാമയില്‍ കാര്യമായ അട്ടിമറി നടക്കാത്തപക്ഷം ഇത്തവണ സെനഗലിന് പിറകെ ലോകകപ്പ് നോക്കൗട്ട് ഉറപ്പിക്കുന്ന രണ്ടാമത്തെ ആഫ്രിക്കന്‍ രാജ്യമായി മൊറോക്കോ മാറും. ഗ്രൂപ്പ് എഫില്‍ ഇത് വരെ ഒരു കളിയും ജയിക്കാത്ത കനഡയാണ് ഇന്നത്തെ പ്രതിയോഗികള്‍. ബെല്‍ജിയത്തെ വിറപ്പിച്ച കനഡ ക്രൊയേഷ്യക്കെതിരെ തകര്‍ന്നിരുന്നു. ഇതാണ് മൊറോക്കോയുടെ പ്രതീക്ഷ.
ക്രൊയേഷ്യയെ തളക്കുകയും ബെല്‍ജിയത്തെ തോല്‍പ്പിക്കുകയും ചെയ്ത ആഫ്രിക്കക്കാര്‍ നല്ല ഫോമിലുമാണ്. ഹക്കീം സിയെച്ച് അഷ്‌റഫി ഹക്കീമി തുടങ്ങി വമ്പന്‍ താരങ്ങളെല്ലാം ഫോമിലേക്ക് വന്നിരിക്കുന്നു. സിയെച്ചിയായിരുന്നു അവസാന മല്‍സരത്തിലെ ഹീറോ. ഗ്യാലറി നിറഞ്ഞെത്തുന്ന കാണികളും മൊറോക്കോ സംഘത്തിന് ആത്മബലം നല്‍കുന്നു. ദീര്‍ഘ കാലത്തിന് ശേഷം ലോകകപ്പ് വേദിയിലെത്തിയതിന്റെ ആശ്വാസവും ഒപ്പം ക്രൊയേഷ്യക്കെതിരെ ഒരു ഗോള്‍ നേടാനായതുമാണ് കനഡയുടെ ഇത് വരെയുള്ള നേട്ടം. ഗ്രൂപ്പില്‍ ബെല്‍ജിയമുള്ളതിനാല്‍ ജയം മാത്രമാണ് ടീമിന്റെ നോക്കൗട്ട് വഴി എന്ന് മൊറോക്കോ തിരിച്ചറിയുന്നുണ്ട്. കഴിഞ്ഞ രണ്ട് മല്‍സരങ്ങളിലും ശക്തമായ പോര്‍വീര്യമാണ് അവര്‍ പുറത്തെടുത്തത്. 90 മിനുട്ടും അതിവേഗതയില്‍ ആക്രമണോത്സുകരായി കളിക്കാനാവുന്നു. രാത്രി 8.30 നാണ് ഈ മല്‍സരം