അല്‍ തുമാമ സ്‌റ്റേഡിയത്തില്‍ ഇന്ന് വൈകീട്ട് 6.30 ന് നടക്കുന്ന മല്‍സരത്തില്‍ ബെല്‍ജിയത്തിന് പലതും തെളിയിക്കാനുണ്ട്. അതിന് മൊറോക്കോക്കാര്‍ സമ്മതിക്കുമോ എന്നറിയണം. ആദ്യ മല്‍സരത്തില്‍ കനഡക്കാര്‍ക്ക് മുന്നില്‍ പതറിയിരുന്നു കെവിന്‍ ഡി ബ്രൂയിന്‍ സംഘം. അവസാനം ഒരു ഗോളിന് മുഖം രക്ഷിക്കുകയായിരുന്നു. ഈഡന്‍ ഹസാര്‍ഡും സംഘവും അനായാസം കനഡയെ കശാപ്പ് ചെയ്യുമെന്നാണ് കരുതപ്പെട്ടതെങ്കില്‍ മല്‍സരത്തിന്റെ ഒന്നാം പകുതിയില്‍ കളം നിറഞ്ഞത് കനഡക്കാരായിരുന്നു.
മൊറോക്കോയാവട്ടെ നിലവിലെ രണ്ടാം സ്ഥാനക്കാരായ ക്രൊയേഷ്യക്കാരെ ആദ്യ മല്‍സരത്തില്‍ ഗോളടിക്കാന്‍ അനുവദിച്ചിരുന്നില്ല. അതിനാല്‍ കാര്യങ്ങള്‍ ബെല്‍ജിയത്തിന് എളുപ്പമാവില്ല. ഗ്രൂപ്പ് എഫില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തുക എന്ന ജോലിയില്‍ ബെല്‍ജിയത്തിന് വിജയിക്കണമെങ്കില്‍ ദീര്‍ഘകാലത്തിന് ശേഷം ഫൈനല്‍ റൗണ്ട് കളിക്കുന്നവരായ മൊറോക്കോയെ ആധികാരികമായി വീഴ്ത്താനാവണം.