X

മൊറോക്കോ ഭൂകമ്പം: രക്തം ദാനം ചെയ്ത് ഖത്തര്‍ സൈനികര്‍

ദോഹ: ഭൂകമ്പം തകര്‍ത്തെറിഞ്ഞ മൊറോക്കോയിലെ ദുരിതബാധിത മേഖലയില്‍ രക്തം ദാനം ചെയ്ത് ഖത്തര്‍ സൈനികര്‍. മൊറോക്കോയില്‍ രക്ഷാപ്രവര്‍ത്തനത്തിനെത്തിയ സൈനികരാണ് രക്തദാനം നടത്തിയത്. ഭൂകമ്പത്തെത്തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനത്തിനായി വിദഗ്ധ പരിശീലനം ലഭിച്ച ഖത്തര്‍ ആഭ്യന്തര സുരക്ഷാ സേനയായ ലഖ്വിയയുടെ രക്ഷാദൗത്യ സംഘത്തെ അമീര്‍ ദുരിത മേഖലയിലേക്ക് അയച്ചിരുന്നു. ഈ സൈനികരാണ് ദുരിതം ഏറ്റവും കൂടുതല്‍ ബാധിച്ച മാരിക്കേഷിലെ ആശുപത്രിയില്‍ രക്തം ആവശ്യമുണ്ടെന്ന് അറിയിപ്പു ലഭിച്ചതോടെ രക്തദാനത്തിന് സന്നദ്ധത അറിയിച്ച് മുന്നോട്ടുവന്നത്. ഖത്തറിന്റെ സഹായങ്ങള്‍ക്ക് മൊറോക്കോ നന്ദി രേഖപ്പെടുത്തി.

 

webdesk11: