ലോകത്ത് ഒമിക്രോണ്‍ കേസുകള്‍ ഒരു ലക്ഷം കടന്നു. ബ്രിട്ടനില്‍ മാത്രം പുതിയ 15,000 ഒമിക്രോണ്‍ കേസുകളാണ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ഏറ്റവുമധികം ഒമിക്രോണ്‍ കേസുകളുള്ള രാജ്യങ്ങള്‍ ബ്രിട്ടനും ഡെന്മാര്‍ക്കുമാണ്.
ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം ഇന്നലെ വരെ 106 രാജ്യങ്ങളില്‍ ഒമിക്രോണിന്റെ സാന്നിധ്യമുണ്ട്. പുറത്തുവന്ന കണക്കുകള്‍ പ്രകാരം ബ്രിട്ടനില്‍ ആകെ 60,508 കേസുകളാണുള്ളത്. രണ്ടാം സ്ഥാനത്തുള്ളത് ഡെന്മാര്‍ക്കാണ്. 26,362 കേസുകളാണ് ഡെന്മാര്‍ക്കില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ആദ്യ അഞ്ച് സ്ഥാനത്തുള്ള മറ്റു രാജ്യങ്ങള്‍ നോര്‍വേ(3,871), കാനഡ(3,402), യുഎസ്(1,781) എന്നിവയാണ്. ഒമിക്രോണ്‍ സ്ഥിതികരിച്ചവരില്‍ 16 പേരാണ് ഇതിനകം ലോകത്ത് മരണപ്പെട്ടത്.