തിരുവനന്തപുരം: സില്‍വര്‍ലൈന് വേണ്ടി ഏറ്റവും കൂടുതല്‍ സര്‍വേ കല്ലുകള്‍ സ്ഥാപിച്ചത് കാസര്‍കോട് ജില്ലയില്‍. 14 വില്ലേജുകളിലായി 42.6 കിലോമീറ്റര്‍ ദൂരം 1651 കല്ലുകളിട്ടു. കണ്ണൂര്‍ ജില്ലയില്‍ 12 വില്ലേജുകളിലായി 36.9 കിലോമീറ്റര്‍ നീളത്തില്‍ 1,130 കല്ലുകള്‍ സ്ഥാപിച്ചു. കോഴിക്കോട് ജില്ലയിലെ 3 വില്ലേജുകളിലായി 9.8 കിലോമീറ്ററോളം ദൂരം 302 കല്ലുകളിട്ടു.
കോട്ടയം ജില്ലയിലെ 4 വില്ലേജുകളില്‍ 8.8 കിലോമീറ്റര്‍ ദൂരം 427 കല്ലുകള്‍ സ്ഥാപിച്ചു. ആലപ്പുഴയില്‍ മുളക്കുഴ വില്ലേജില്‍ 6 കിലോമീറ്റര്‍ ദൂരം 35 കല്ലുകളിട്ടു. തിരുവനന്തപുരത്ത് ഏഴു വില്ലേജുകളിലായി 12 കിലോമീറ്ററോളം ദൂരത്തില്‍ 623 കല്ലുകള്‍ സ്ഥാപിച്ചു. കൊല്ലം ജില്ലയിലെ എട്ടു വില്ലേജുകളിലായി 16.7 കിലോമീറ്റര്‍ ദൂരത്തില്‍ 873 കല്ലുകളാണ് സ്ഥാപിച്ചത്. എറണാകുളം ജില്ലയിലെ 12 വില്ലേജുകളിലായി 26.80 കിലോമീറ്ററോളം ദൂരത്തില്‍ 949 കല്ലുകള്‍ സ്ഥാപിച്ചു. തൃശൂര്‍ ജില്ലയിലെ 4 വില്ലേജുകളില്‍ രണ്ടര കിലോമീറ്റര്‍ ദൂരം 68 കല്ലുകള്‍ സ്ഥാപിച്ചു. മലപ്പുറം ജില്ലയിലെ 7 വില്ലേജുകളില്‍ 24.2 കിലോമീറ്ററോളം ദൂരത്തില്‍ 306 കല്ലുകള്‍ സ്ഥാപിച്ചു.
കല്ലിടല്‍ തടസ്സപ്പെട്ട സ്ഥലങ്ങളില്‍ സാമൂഹികാഘാത പഠനം ആരംഭിച്ചിട്ടില്ല. കാസര്‍കോട്, കണ്ണൂര്‍, മലപ്പുറം, എറണാകുളം, കൊല്ലം ജില്ലകളില്‍ മാത്രമാണ് പഠനം തുടങ്ങിവച്ചത്.