കോഴിക്കോട് ജില്ലയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍; ബീച്ചില്‍ സമയക്രമീകരണം ഏര്‍പ്പെടുത്തിയേക്കും

കോഴിക്കോട് ജില്ലയില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് ജില്ലാ കലക്ടര്‍ എന്‍ തേജ് ലോഹിത് റെഡ്ഡി. രാഷ്ട്രീയപാര്‍ട്ടികളുടെ പരിപാടികള്‍ അനുവദിക്കില്ല, കൂട്ടം കൂടുന്നത് പരമാവധി ഒഴിവാക്കും, ബീച്ചില്‍ സമയക്രമീകരണം ഏര്‍പ്പെടുത്തിയേക്കും,ബസുകളില്‍ നിന്ന് യാത്ര ചെയ്യുന്നതും, തിരക്ക് കൂടിയതുമായ യാത്ര അനുവദിക്കില്ല, കളക്ടര്‍ കോഴിക്കോട് മാധ്യമങ്ങളോട് വ്യക്തമാക്കി.

കോഴിക്കോട് ജില്ലയില്‍ കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നതിനിടയിലാണ് നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ ജില്ലാഭരണകൂടം തീരുമാനമെടുത്തത്. ജില്ലയില്‍ ഇന്നലെ 1643 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. കൂടാതെ ഒമിക്രോണ്‍ സാമൂഹ്യ വ്യാപനവും ജില്ലയില്‍ നടന്നിട്ടുണ്ട് എന്ന സംശയവും നിലനില്‍ക്കുന്നു.

കോവിഡ് കേസുകള്‍ ക്രമാതീതമായി ഉയര്‍ന്നതിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ തിരുവനന്തപുരം, എറണാകുളം തുടങ്ങിയ ജില്ലകളിലും നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയിരുന്നു.

Test User:
whatsapp
line