X

ഹജ്ജിന് സംസ്ഥാനത്ത് കൂടുതല്‍ തീര്‍ത്ഥാടകര്‍ കോഴിക്കോട് വിമാനത്താവളത്തില്‍ നിന്നും

കോഴിക്കോട്: ഈവര്‍ഷത്തെ ഹജ്ജിന് സംസ്ഥാനത്ത് കൂടുതല്‍ തീര്‍ത്ഥാടകര്‍ കോഴിക്കോട് വിമാനത്താവളത്തില്‍ നിന്നും. 6,322 പേരാണ് കോഴിക്കോട്ടു നിന്ന് മക്കയിലേക്കു പുറപ്പെടുക. കഴിഞ്ഞ വര്‍ഷം മദീനയിലേക്കായിരുന്നു യാത്ര. കൊച്ചിയില്‍നിന്നും 2,213 പേരും കണ്ണൂരില്‍ നിന്നും 1796 പേരുമടക്കം ആകെ 10,331 തീര്‍ത്ഥാടകരാണ് ഇത്തവണ കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ കീഴില്‍ യാത്രപോവുക. തീര്‍ത്ഥാടകരില്‍ 6094 പേരാണ് ജനറല്‍ വിഭാഗത്തിലുള്ളത്.

2807 പേര്‍ മഹ്്‌റമില്ലാത്ത സ്ത്രീകളും 1430 പേര്‍ പ്രത്യേക സംവരണമുള്ള 70 വയസും അതിനു മുകളിലുമുള്ളവരുമാണ്. ജില്ലാ അടിസ്ഥാനത്തില്‍ മലപ്പുറം(6694), കോഴിക്കോട്(4308) ജില്ലകളില്‍ നിന്നായിരുന്നു കൂടുതല്‍ അപേക്ഷകര്‍. കോഴിക്കോട്, കണ്ണൂര്‍, കൊച്ചി എന്നീ മൂന്ന് എംബാര്‍ക്കേഷന്‍ പോയിന്റുകളില്‍ നിന്നുമാണ് ഹാജിമാര്‍ പുറപ്പെടുക. മാര്‍ച്ച് 20നാണ് അപേക്ഷാഫോറം സമര്‍പ്പണം പൂര്‍ത്തിയായത്.
തിരഞ്ഞെടുക്കപ്പെട്ടവര്‍ 81,000 രൂപയും രേഖകളും സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് സമര്‍പ്പിച്ചിട്ടുണ്ട്. രണ്ടാം ഗഡുവായ 1,70,000 രൂപ ഈമാസം 24നകം അടക്കണം.

ഹാജിമാരെ സഹായിക്കുന്നതിന് സംസ്ഥാന ഹജ്ജ് കമ്മിറ്റി 314 ഹജ്ജ് ട്രൈനര്‍മാരെ നിശ്ചയിച്ചിട്ടുണ്ട്. ഇവര്‍ക്ക് പുറമെ ഹാജിമാരുടെ യാത്രയില്‍ മക്കയിലും മദീനയിലും സഹായിക്കുന്നതിന് 300400 ഹാജിമാര്‍ക്ക് ഒരാള്‍ എന്ന തോതില്‍ ഹജ്ജ് വളണ്ടിയര്‍മാരെ തിരഞ്ഞെടുത്ത് പ്രത്യേക പരിശീലനം നല്‍കും. എല്ലാ ജില്ലകളിലും തിരഞ്ഞെടുക്കപ്പെട്ടവര്‍ക്കുള്ള ക്ലാസുകളും നടത്തും. ഇതിന്റെ സംസ്ഥാനതല ഉദ്ഘാടനം 24ന് രാവിലെ 10 മണിക്ക് കോട്ടക്കല്‍ പി.എം ഓഡിറ്റോറിയത്തില്‍ ഹജ്ജ് ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി വി.അബ്ദുറഹിമാന്‍ നിര്‍വഹിക്കും. മെയ് രണ്ടിനുള്ളില്‍ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ക്ലാസുകള്‍ പൂര്‍ത്തിയാകുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

webdesk11: