കൊച്ചി: കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വന്നിട്ടും പാസഞ്ചര്‍ ട്രെയിനുകള്‍ ഓടിക്കാത്ത റെയില്‍വേ നടപടിക്കെതിരെയുള്ള യാത്രക്കാരുടെ പ്രതിഷേധം ഫലം കാണുന്നു. ഒക്ടോബര്‍ 6 മുതല്‍ കൂടുതല്‍ പാസഞ്ചര്‍ സര്‍വീസുകള്‍ നടത്തുന്നതിന് റെയില്‍വേ ബോര്‍ഡ് അംഗീകാരം നല്‍കി.
9 ജോഡി ട്രെയിനുകളാണ് പ്രതിദിന സര്‍വീനരാരംഭിക്കുന്നത്. മുന്‍കൂട്ടി റിസര്‍ വേഷന്‍ ചെയ്യേണ്ടെങ്കിലും എക്‌സ്പ്രസ്‌പെഷ്യല്‍
ട്രയിനുകള്‍ ആയതിനാല്‍ യാത്രക്കാര്‍ കൂടുതല്‍ തുക നല്‍കേണ്ടി വരും. ടിക്കറ്റുകള്‍ സ്റ്റേഷന്‍ കൗണ്ടറുകളില്‍ നിന്ന് ലഭിക്കും.സീസണ്‍ ടിക്കറ്റുകളും അനുവദിക്കും.
എറണാകുളം-ഗുരുവായൂര്‍ (06448) പാസഞ്ചര്‍, 5. തിരുവനന്തപുരം സെന്‍ട്രല്‍-പുനലൂര്‍ പാസഞ്ചര്‍ (06640) എന്നിവ 6 മുതല്‍ സര്‍വീസ് തുടങ്ങും. ഗുരുവാ യൂര്‍-എറണാകുളം (06439), എറണാകുളം-ആലപ്പുഴ (06449), ആലപ്പുഴ എറണാകുളം (06452), പുന ലൂര്‍-തിരുവനന്തപുരം സെന്‍ട്രല്‍ (06639) എന്നീ ട്രെയിനു കള്‍ ഒക്ടോബര്‍ 7നും, കോട്ടയം-കൊല്ലം ജങ്ഷന്‍ (06431), കൊല്ലം-തിരുവനന്തപുരം (06425), തിരുവനന്തപു രം-നാഗര്‍കോവില്‍ (06435) ട്രെയിനുകള്‍ 8 മുതലും സര്‍വീസ് ആരംഭിക്കും.
പത്ത് കോച്ചുകളാണ് ട്രെയിനില്‍ ഉണ്ടാവുക. കോവിഡ് നിയന്ത്രണങ്ങള്‍ നീങ്ങിയതോടെ റെയില്‍വേ സ്റ്റേഷനുകളിലെ വിശ്രമമുറികള്‍ തുറക്കാനും റെയില്‍വേ തീരുമാനിച്ചിട്ടുണ്ട്. ഗുരുവായൂര്‍, എറണാകുളം ജങ്ഷന്‍, കോട്ടയം, ചെങ്ങന്നൂര്‍, ആലപ്പുഴ, തിരുവനന്തപുരം സെന്‍ട്രല്‍, നാഗര്‍കോ വില്‍, കന്യാകുമാരി എന്നിവിടങ്ങളിലെ റിട്ടയറിങ് റൂമുകള്‍ ഒക്ടോബര്‍ 7 മുതല്‍ പ്രവര്‍ത്തിക്കും. റെയില്‍വേ സ്റ്റേഷനുകളിലെ വെയിറ്റിങ് ഹാളുകള്‍ ഇന്ന് മുതല്‍ യാത്രക്കാര്‍ക്ക് ഉപയോഗിക്കാം.