X

കൂടുതൽ ഭൂകമ്പങ്ങൾ ഉണ്ടാകാൻ സാധ്യത; ജപ്പാനിൽ കൺട്രോൾ റൂം തുറന്ന് ഇന്ത്യൻ എംബസി

മധ്യ-പടിഞ്ഞാറൻ ജപ്പാനിലുണ്ടായ ഭൂകമ്പത്തിന്റെ പശ്ചാത്തലത്തിൽ കൺട്രോൾ റൂം തുറന്ന് ജപ്പാനിലെ ഇന്ത്യൻ എംബസി. തീരപ്രദേശങ്ങളിൽ സുനാമി മുന്നറിയിപ്പ് നൽകിയ പശ്ചാത്തലത്തിൽ എംബസി ഇന്ത്യൻ പൗരന്മാർക്കായി അടിയന്തര കോൺടാക്റ്റ് നമ്പറുകൾ പരസ്യപ്പെടുത്തിയിട്ടുണ്ട്.

ജപ്പാനിലെ താമസക്കാരായ ഇന്ത്യക്കാർക്ക് +81-80-3930-1715, +81-70-1492-0049, +81-80-3214-4734, +81-80-6229-5382, +81-80-3214-4722 എന്നീ അടിയന്തര ഹെൽപ് ലൈൻ നമ്പറുകളിലേക്ക് വിളിക്കാം.

അതേസമയം കൂടുതൽ ഭൂകമ്പങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ജപ്പാൻ സർക്കാർ വക്താവ് അറിയിച്ചു. രണ്ട് ദിവസം തുടർചലനങ്ങൾക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പിൽ പറയുന്നു. നോട്ടോയിൽ അഞ്ച് മീറ്റർ ഉയരത്തിൽ തിരയടിക്കുമെന്ന് മുന്നറിയിപ്പുണ്ട്. നൈഗാട്ട, ടൊയാമ മേഖലകളിൽ തുടർചലനമുണ്ടായി. ജപ്പാൻ പ്രധാനമന്ത്രി ഫുമിയോ കിഷിദ സ്ഥിതിഗതികൾ വിലയിരുത്തി.

webdesk14: