കോവിഡ് വ്യാപനം രൂക്ഷമായ സംസ്ഥാനത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍ക്ക് സാധ്യത. ഇതിന്റെ പശ്ചാത്തലത്തില്‍ വ്യാഴാഴ്ച കോവിഡ് അവലോകനയോഗം ചേരും.ചികിത്സക്കായി അമേരിക്കയ്ക്ക് പോയ പിണറായി വിജയന്‍ ഓണ്‍ലൈന്‍ വഴി യോഗത്തില്‍ പങ്കെടുക്കും.
നിയന്ത്രണങ്ങളുടെ കൂടുതല്‍ വിവരങ്ങള്‍ അവലോകനയോഗത്തില്‍ അറിയാന്‍ സാധിക്കും. സമ്പൂര്‍ണ ലോക്ഡൗണ്‍ സര്‍ക്കാര്‍ പരിഗണനയിലില്ല. നാടുനീളെ സമ്മേളനം നടത്തി ആളെക്കൂട്ടി കോവിഡ് വിതച്ച സര്‍ക്കാര്‍ എന്ന വ്യാപക വിമര്‍ശനം സാമൂഹ്യ മാധ്യമങ്ങളില്‍ അടക്കം സജീവമാണ്. അതുകൊണ്ട് കടുത്ത നിയന്ത്രണം എന്നതിലുപരി സ്വയം നിയന്ത്രണം പാലിക്കുക എന്ന കാര്യമാകും സര്‍ക്കാര്‍ പ്രധാനമായും മുന്നോട്ട് വയ്ക്കുക.
അതേസമയം വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടിക്ക് കോവിഡ് സ്ഥിരീകരിച്ചു. മന്ത്രിയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശപ്പിച്ചു.സെക്രട്ടറിയേറ്റിലും കോവിഡ് വ്യാപനം രൂക്ഷം. കോവിഡ് രോഗികളുടെ എണ്ണം കൂടിയതോടെ മുഖ്യമന്ത്രിയുടെ ഓഫീസ് ഭാഗികമായി അടച്ചു. സെക്രട്ടറിയേറ്റ് ലൈബ്രറി ്അടച്ചു.
മുഖ്യമന്ത്രിയുടെ ഓഫീസിന് പുറമേ വിവിധ മന്ത്രിമാരുടെ ഓഫീസുകളിലും വിവിധ വകുപ്പുകളിലും നിരവധി പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.വനം,ദേവസ്വം മന്ത്രിമാരുടെ ഓഫീസില്‍ കോവിഡ് സ്വീകരിച്ചതിനെത്തുടര്‍ന്ന് മൂന്ന് ദിവസം മുമ്പ് തന്നെ താല്‍ക്കാലികമായി ഓഫീസ് പ്രവര്‍ത്തനം നിര്‍ത്തിവച്ചിരുന്നു.
ഇത്കൂടാതെ സംസ്ഥാനത്തെ പൊതു ഗതാഗത സംവിധാനത്തില്‍ പ്രധാന പങ്കുവഹിക്കുന്ന കെഎസ്ആര്‍ടിസിയിലും കോവിഡ് പ്രതിസന്ധി രൂക്ഷമാവുന്നുണ്ട്. തിരുവനന്തപുരത്ത് എണ്‍പതിലധികം ജീവനക്കാര്‍ക്കാണ് കോവിഡ് ബാധിച്ചത്. എറണാകുളം ഡിപ്പോയില്‍ 15 പേര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കൊച്ചിയിലെ പൊലീസുകാര്‍ക്കിടയിലും കോവിഡ് വ്യാപിക്കുന്നു. ഒരാഴ്ചക്കിടെ കോവിഡ് ബാധിച്ചത് 29 പൊലീസുകാര്‍ക്കാണ്.വിവിധയിടങ്ങളില്‍ ക്ലസ്റ്ററുകള്‍ രൂപപ്പെട്ടു കൊണ്ടിരിക്കുകയാണ്.