X

‘അതുകൊണ്ട്, കര്‍ഷകരാണ് മനുഷ്യനാഗരികതയുടെ പിതാക്കള്‍’; പ്രതിഷേധത്തിന് പിന്തുണയുമായി സോനം കപൂര്‍

മുംബൈ: ഡല്‍ഹിയിലെ കര്‍ഷക പ്രതിഷേധത്തിന് പിന്തുണയുമായി കൂടുതല്‍ താരങ്ങള്‍. സമരം പന്ത്രണ്ടാം ദിവസം പിന്നിടുന്ന വേളയിലാണ് താരങ്ങള്‍ സമരത്തിന് ഐക്യദാര്‍ഢ്യവുമായി രംഗത്തെത്തിയത്. ദില്‍ജിത് ദൊസാഞ്ച് അടക്കമുള്ള പഞ്ചാബി താരങ്ങള്‍ക്കു പിന്നാലെ ബോളിവുഡും കര്‍ഷകര്‍ക്ക് പിന്തുണയറിയിച്ചു.

തപ്‌സി പന്നു, റിച്ച ഛദ്ദ, സ്വരഭാസ്‌കര്‍, സോനു സൂദ്, കപില്‍ ശര്‍മ എന്നിവര്‍ ഇതില്‍ ചിലരാണ്. സോനം കപൂറും പ്രിയങ്ക ചോപ്രയുമാണ് ഏറ്റവും ഒടുവിലത്തെ താരങ്ങള്‍. കര്‍ഷകര്‍ മനുഷ്യനാഗരികതയുടെ പിതാക്കളാണ് എന്ന ഡാനിയല്‍ വെബ്സ്റ്ററുടെ വാക്യമാണ് സോനം കപൂര്‍ പങ്കുവച്ചത്.

‘കര്‍ഷകര്‍ ഇന്ത്യയുടെ ഭക്ഷ്യയോദ്ധാക്കളാണ്. അവരുടെ ഭയം പരിഹരിക്കപ്പെടേണ്ടതുണ്ട്. അവരുടെ പ്രതീക്ഷകള്‍ കാണേണ്ടതുണ്ട്. ജനാധിപത്യത്തില്‍ പ്രശ്‌നം എളുപ്പത്തില്‍ പരിഹാരമാകുമെന്ന് പ്രതീക്ഷ’ – എന്നാണ് പ്രിയങ്ക പ്രതികരിച്ചത്. ട്വിറ്ററിലായിരുന്നു അവരുടെ പ്രതികരണം.

നിങ്ങള്‍ ഭക്ഷണം കഴിക്കുമ്പോള്‍ കര്‍ഷകനെ കുറിച്ച് ഓര്‍ക്കണം എന്നാണ് നടന്‍ റിതേഷ് ദേശ്മുഖ് ട്വിറ്ററില്‍ കുറിച്ചത്. രാജ്യത്തെ ഓരോ കര്‍ഷകനു വേണ്ടിയും ഐക്യപ്പെടുന്നതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Test User: