X
    Categories: indiaNews

ഇന്ത്യയില്‍ പൗരത്വം ഉപേക്ഷിക്കുന്നവര്‍ കൂടുന്നു

ന്യൂഡല്‍ഹി: ഏതാനും വര്‍ഷങ്ങളായി പൗരത്വം ഉപേക്ഷിക്കുന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധന. 2017ല്‍ പൗരത്വം ഉപേക്ഷിച്ച ഇന്ത്യക്കാരുടെ എണ്ണം 1,33,049 ആയിരുന്നു. അഞ്ച് വര്‍ഷത്തിന് ശേഷം ഒക്ടോബര്‍ 31 വരെ ഈ വര്‍ഷം മൊത്തം 1,83,741 പേര്‍ പൗരത്വം ഉപേക്ഷിച്ചതായി ലോക്‌സഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയില്‍ വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍ അറിയിച്ചു.

2015ല്‍ ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ച ഇന്ത്യക്കാരുടെ എണ്ണം 1,31,489 ആയിരുന്നു. 2016ല്‍ 1,41,603. 2017ല്‍ 1,33,049. 2018ല്‍ 1,34,561. 2019ല്‍ 1,44,017. 2020ല്‍ 85,256. 2021ല്‍ 1,63,370. ഏതാനും വര്‍ഷങ്ങളായി ഇന്ത്യന്‍ പൗരത്വം സ്വീകരിച്ച ബംഗ്ലാദേശ്, പാകിസ്താന്‍, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള വിദേശ പൗരന്മാരുടെ എണ്ണത്തെക്കുറിച്ചും രേഖാമൂലമുള്ള മറുപടിയില്‍ പറയുന്നുണ്ട്.

മന്ത്രാലയത്തിന് ലഭ്യമായ വിവരങ്ങള്‍ അനുസരിച്ച്, ബംഗ്ലാദേശ്, പാകിസ്താന്‍, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ ഒഴികെ ഇന്ത്യന്‍ പൗരത്വം സ്വീകരിച്ച വിദേശ പൗരന്മാരുടെ എണ്ണം 2015ല്‍ 93ആണ്. 2016 ല്‍ 153. 2017ല്‍ 175. 2018ല്‍ 129. 2019ല്‍ 113. 2020ല്‍ 27. 2021ല്‍ 42. 2022ല്‍ 60.

Test User: