തൊടുപുഴയില്‍ പെണ്‍കുട്ടിയെയും സുഹൃത്തിനെയും ആക്രമിച്ച സംഭവത്തില്‍ രണ്ട് പേര്‍ക്കെതിരെ കൊലപാതക ശ്രമത്തിന് പൊലീസ് കേസെടുത്തു. പെണ്‍കുട്ടിയുടെ സുഹൃത്ത് തൊടുപുഴ അച്ഛന്‍കാനം സ്വദേശി വിനു, കുത്തേറ്റ മലങ്കര സ്വദേശി ലിബിന്‍ എന്നിവര്‍ക്കെതിരെയാണ് കൊലപാതക ശ്രമത്തിന് കേസെടുത്തത്. ഇവരുടെ അറസ്റ്റ് ഉള്‍പ്പെടയുള്ള നടപടികളിലേക്ക് പൊലീസ് കടന്നേക്കും.
തൊടുപുഴ സ്വദേശിയായ വിനു പ്രകാശും അയല്‍വാസിയായ പെണ്‍കുട്ടിയും ബസ് സ്റ്റാന്‍ഡില്‍ നിന്ന് സംസാരിക്കുമ്പോള്‍ മൂന്നംഗ സംഘം അവരെ ചോദ്യം ചെയ്യാന്‍ തുടങ്ങി. ചോദ്യം ചെയ്യല്‍ പിന്നീട് അക്രമത്തിലേക്ക് വഴിമാറുകയായിരുന്നു.സംഘത്തിലെ ഒരാളായ ലിബിന്‍ ബേബി കത്തി പുറത്തെടുത്ത് വിനുവിനെ ആക്രമിക്കാന്‍ ശ്രമിച്ചു. എന്നാല്‍ ആക്രമണം തടയാന്‍ വിനു കത്തി പിടിച്ച് ലിബിനെ തോളില്‍ കുത്തുകയായിരുന്നു.
തോളിന് സാരമായ പരിക്കേറ്റ് ലിബിനെ അടുത്തുള്ള ഒരു സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും കുത്തിന് നാല് സെന്റീമീറ്റര്‍ താഴ്ചയുള്ളതിനാല്‍ തോളില്‍ നിന്ന് കത്തി നീക്കംചെയ്യാന്‍ പ്രയാസമായിരുന്നു. പിന്നീട് ചികിത്സയ്ക്കായി കോലഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി.അക്രമത്തിനിടെ പരിക്കേറ്റ വിനുവും ചികിത്സയിലാണ്. തന്നെ കുത്തുന്നത് തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് ലിബിന് പരിക്കേറ്റതെന്ന് വിനു പറഞ്ഞു.സംഘത്തിലെ മറ്റ് രണ്ട് പേരായ വള്ളോംകല്ലെല്‍ ആനന്ദു (20), കരിംപിലക്കട്ടില്‍ സിയാംലിന്‍ (31) എന്നിവര്‍ക്കും പരിക്കേറ്റു. ഇരുവരെയും തൊടുപുഴയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് നാല് പേര്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പെണ്‍കുട്ടിയുടെ പ്രസ്താവന പ്രകാരം പോസ്‌കോ കേസ് ഫയല്‍ ചെയ്യും. പെണ്‍കുട്ടി ഷെഡ്യൂള്‍ െ്രെടബില്‍ നിന്നുള്ളതിനാല്‍, പട്ടികജാതി / പട്ടികവര്‍ഗ്ഗ നിയമപ്രകാരം മൂന്ന് പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. കൊലപാതകശ്രമത്തിനാണ് യുവാക്കള്‍ക്കെതിരെ കേസെടുത്തിട്ടുള്ളത്.