തൃശ്ശൂര്‍ ചേര്‍പ്പിലെ സദാചാര കൊലപാതകത്തില്‍ പ്രതികളായ നാല് പേര്‍ ഉത്തരാഖണ്ഡില്‍ പിടിയില്‍. ചേര്‍പ്പ് സ്വദേശികളായ അരുണ്‍, അമീര്‍, നിരഞ്ജന്‍, സുഹൈല്‍ എന്നിവരാണ് പിടിയിലായത്. ഇവരെ നാളെ വൈകിട്ട് തൃശ്ശൂരില്‍ എത്തിക്കും.
ഇരിങ്ങാലക്കുട ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. പ്രതികള്‍ക്ക് സഹായം നല്‍കിയതിന്റെ പേരില്‍ രണ്ടുപേര്‍ നേരത്തെ പിടിയിലായിരുന്നു. 10 പേര്‍ക്കെതിരെയാണ് പൊലീസ് കൊലക്കുറ്റത്തിന് കേസ് എടുത്തിരുന്നത്.
ഫെബ്രുവരി 18ന് രാത്രി വനിതാ സുഹൃത്തിനെ കാണാന്‍ എത്തിയ സഹറിനെ എട്ടംഗ സംഘം മര്‍ദ്ദിക്കുകയായിരുന്നു. മര്‍ദ്ദനത്തില്‍ ആന്തരിക അവയവങ്ങളടക്കം പരിക്കേറ്റ ഇദ്ദേഹം ചികിത്സയില്‍ ഇരിക്കെയാണ് മരണപ്പെട്ടത്.