X

പേര് ചോദിച്ചറിഞ്ഞശേഷം തല്ലിച്ചതച്ചു, മംഗളൂരില്‍ മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് നേരെ സദാചാര ആക്രമണം; ആശുപത്രിയില്‍

കര്‍ണാടകയില്‍ മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് നേരെ സദാചാര ആക്രമണം. നഗരത്തിലെ മെഡിക്കല്‍ കോളേജ് വിദ്യാര്‍ഥികളാണ് ആക്രമത്തിന് ഇരയായത്. പെണ്‍ സുഹൃത്തുക്കള്‍ക്കൊപ്പം ബീച്ചില്‍ എത്തിയ സംഘത്തെയാണ് ഒരു പ്രകോപനവുമില്ലാതെ തല്ലി ചതച്ചത്. പിന്നാലെ വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍ ചികിത്സ തേടി. കഴിഞ്ഞദിവസം രാത്രി ഏഴുമണിയോടെയാണ് സംഭവം.

പഠനം കഴിഞ്ഞ് വിശ്രമ സമയത്ത് ബീച്ചില്‍ പോയ ഇവരെ ഒരു പ്രകോപനവുമില്ലാതെ ആക്രമിക്കുകയായിരുന്നു. പേരുകള്‍ ചോദിച്ച ശേഷമായിരുന്നു ആക്രമണമെന്ന് വിദ്യാര്‍ത്ഥികള്‍ പറയുകയുണ്ടായി. പൊലീസ് വന്നതോടെ ആക്രമികള്‍ രക്ഷപ്പെട്ടു. പ്രതികള്‍ നിലവില്‍ ഒളിവിലാണ്.

webdesk11: