ഇടുക്കിയിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് കടുത്ത വിമര്‍ശം. റവന്യൂ വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരനും പ്രാദേശിക സി.പി.ഐ നേതാക്കളും വിട്ടു നിന്ന യോഗത്തിലാണ് മുഖ്യമന്ത്രി ഉദ്യോഗസ്ഥരെ വിമര്‍ശിച്ചത്. സര്‍ക്കാര്‍ എടുക്കുന്ന തീരുമാനങ്ങള്‍ ഉദ്യോഗസ്ഥര്‍ നടപ്പാക്കുന്നില്ലെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ പരാതി.
ദേവികുളം സബ്കലക്ടര്‍ ശ്രീറാം വെങ്കിട്ടറാമിന്റെ നേതൃത്വത്തില്ഡ നടക്കുന്ന മൂന്നാര്‍ ഒഴിപ്പിക്കിലുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായിരുന്നു മുഖ്യമന്ത്രി യോഗം വിളിച്ചു ചേര്‍ത്തത്. സര്‍ക്കാര്‍ ഭൂമിയില്‍ ഉണ്ടായിരുന്ന സര്‍ക്കാര്‍ കെട്ടിടം പുതുക്കിപ്പണിത് അവിടെ ഹോംസ്‌റ്റെ നടത്തുന്നയാള്‍ക്ക് സബ്കലക്ടര്‍ നോട്ടീസ് നല്‍കിയിരുന്നു. ഇതിനെതിരെ ഇടതു നേതാക്കള്‍ മുഖ്യമന്ത്രിയെ സമീപിച്ചതാണ് യോഗം വിഴിക്കാനുണ്ടായ സാഹചര്യം.